KeralaNews

കത്തോലിക്ക വൈദികന്റെ പീഡനം: സിന്ധു ജോയിക്ക് പറയാനുള്ളത്‌

വൈദികൻ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി സിന്ധു ജോയ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവർ ഇക്കാര്യത്തിൽ പ്രതികരണം രേഖപ്പെടുത്തിയത്. സഭാതനയനായ ആലഞ്ചേരി പിതാവ് വൈദികൻ ചെയ്ത തെറ്റിന് കേരളത്തോട് മാപ്പ് പറഞ്ഞതിലൂടെ കത്തോലിക്കാസഭയിൽ അംഗമായതിൽ താൻ അഭിമാനം കൊള്ളുന്നു എന്ന് സിന്ധു വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

കത്തോലിക്കാസഭയിൽ അംഗമായതിൽ അഭിമാനം തോന്നിയ നിമിഷങ്ങൾ. സഭാതനയനായ ആലഞ്ചേരി പിതാവ് കേരളത്തിന്റെ മുഴുവൻ അഭിനന്ദനം അർഹിക്കുന്നു. ആ വൈദീകനുവേണ്ടി സമൂഹത്തോട് ക്ഷമചോദിക്കാനുള്ള ആ മനസുണ്ടല്ലോ, അതിനു പത്തരമാറ്റ് തിളക്കമുണ്ട്. മാനന്തവാടിയിലെ ബിഷപ്പ് മാർ ജോസഫ് പൊരുന്നേടത്തിന്റെ ക്ഷമാപണത്തിലുമുണ്ട് കണ്ണുനീരിന്റെയും കാരുണ്യത്തിന്റെയും ആ നനവ്. സോഷ്യൽ മീഡിയയിലും ഇതര മാധ്യമങ്ങളിലും കൊണ്ടുപിടിച്ചുനടക്കുന്ന വിമർശനങ്ങൾ ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നാണ് അപേക്ഷ. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം, പക്ഷേ, അതിന്റെ പേരിൽ സഭയെ ഒന്നടങ്കം പ്രതിക്കൂട്ടിൽ നിർത്തുന്നതിൽ അർത്ഥമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button