ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നും നാളെയും വാരാണസിയിലെ മണ്ഡലങ്ങളിലൂടെ സഞ്ചരിച്ച് പ്രചരണം നടത്തും.ഇന്നലെ പ്രധാനമന്ത്രി വാരാണസിയില്‍ വാഹന റാലി നടത്തിയിരുന്നു.വാരാണസി ഉള്‍പ്പെട്ട മേഖലയില്‍ വരുന്ന എട്ടാം തിയതിയാണ് അവസാന ഘട്ട വോട്ടെടുപ്പ് നടക്കുന്നത്.
ഇനി ഉത്തര്‍പ്രദേശില്‍ 41 മണ്ഡലങ്ങളിലെ വോട്ടെടുപ്പാണ് ബാക്കിയുള്ളത്.ഇന്ന് വാരാണസിയില്‍ തങ്ങുന്ന പ്രധാനമന്ത്രിക്ക് എല്ലാ മണ്ഡലങ്ങളിലും വിജയം ഉറപ്പാക്കുകയാണ് ലക്ഷ്യം.ഇന്നലെ നടന്ന റാലിയിൽ മോഡി സമാജ് വാദി പാർട്ടിയെ രൂക്ഷമായി വിമർശിച്ചിരുന്നു.സംശയിക്കുന്നവര്‍ രാഷ്ട്രീയ അവസരവാദികളാണെന്ന് യോഗത്തില്‍ മോദി ആരോപിച്ചു.
നിര്‍ഗുണരും അഴിമതിക്കാരുമായ സമാജ് വാദി പാര്‍ട്ടി യുപിയിലെ സ്ത്രീ സുരക്ഷയ്ക്കായി ഒന്നുംചെയ്യുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.പാകിസ്താന്‍ അധീന കശ്മീരില്‍ നടത്തിയ മിന്നലാക്രമണം ചോദ്യം ചെയ്തത് രാഷ്ട്രീയ മുതലെടുപ്പാണ്. ദേശീയ സുരക്ഷയെ പോലും ചോദ്യം ചെയ്യുന്ന ഈ ആരോപണം അവര്‍ക്ക് നാണക്കേടാണ്. ഇന്നലെ നടന്ന റാലിയിൽ അദ്ദേഹം ഇത്തരം രൂക്ഷ വിമർശനങ്ങളാണ് നടത്തിയത്.
Post Your Comments