ഫാസിയാബാദ് : സ്ഥാനാര്‍ഥിക്കെതിരേ ബലാത്സംഗ കേസ്. ഫാസിയാബാദ് പട്ടണത്തിലെ സബ്‌സി മന്ദി പ്രദേശത്ത് താമസിക്കുന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അയോധ്യയിലെ ബി എസ് പി സ്ഥാനാര്‍ഥി ബസ്മി സിദ്ദീഖിക്കും അനുയായികളായ ആറ് പേര്‍ക്കെതിരെയുമാണ് പോലീസ് ബലാത്സംഗ കേസ് ചുമത്തിയിരിക്കുന്നത്. ഇതില്‍ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
“കഴിഞ്ഞ ദിവസം രാത്രി ബസ്മി സിദ്ദീഖിയും അദ്ദേഹത്തിനോടൊപ്പമുള്ളവരും തന്റെ വീട്ടിനുള്ളില്‍ അതിക്രമിച്ചു കയറിയെന്നും തന്നെ ബലാത്സംഗം ചെയ്തു” വെന്നുമാണ് യുവതിയുടെ പരാതി. കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തിയും മര്‍ദ്ദിച്ചും ഓരോരുത്തരായി ഉപദ്രവിച്ചു എന്നും യുവതി പരാതിയിൽ പറയുന്നു.മുന്ന് മാസം മുമ്പും തന്നെ സിദ്ദിഖി ബലാത്സംഗം ചെയ്തിരുന്നു എന്നാല്‍ പോലീസ് ഇടപെട്ട് കേസ് ഒതുക്കി കളയുകയായിരുന്നു. ഉപദ്രവം എതിര്‍ത്തതിന് യുവതിയുടെ ബന്ധുവായ അംഗപരിമിതയായ സ്ത്രീയെയും സിദ്ദിഖിയുടെ അനുയായികള്‍ ആക്രമിച്ചെന്നും യുവതി പറഞ്ഞു.
എന്നാൽ അയോധ്യയിൽ ബി എസ് പിക്ക് അനുകൂലമായ സാഹചര്യമാണെന്നും തന്റെ വിജയസാധ്യത കണ്ടറിഞ്ഞ് എതിര്‍ കക്ഷികള്‍ നത്തിയ ഗൂഡാലോചനയാണിതെന്നുമാണ് സിദ്ദീഖിയുടെ ആരോപണം. സിദ്ദിഖിയ്ക്കായുള്ള തിരച്ചില്‍ പോലീസ് തുടരുന്നു. ഫാസിയാബാദിലും ലക്ക്‌നൗവിലുമായി സിദ്ദീഖിക്കെതിരെ നിരവധി കേസുകള്‍ നിലനില്‍ക്കുന്നുണ്ട്.
Post Your Comments