പാലത്തിന്റെ പ്രധാന താങ്ങ് തൂണുകളുടെ ഉയരത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം മൂലം അടൂര്‍ ഏനാത്തിലെ ബെയ്ലി പാലത്തിന്റെ പണി ഇഴയുന്നു. താങ്ങ് തൂണുകളുടെ പണി പൂര്‍ത്തിയായാല്‍ മാത്രമേ ബെയ്ലി പാലത്തിന്റെ പണി ആരംഭിക്കാൻ സാധിക്കു. കുളക്കട ഭാഗത്ത് നിന്നും തറനിരപ്പില്‍ നിന്നും മുക്കാല്‍ മീറ്റര്‍ ഉയരത്തില്‍ താങ്ങ് തൂണുകളുടെ രൂപരേഖ തയ്യാറാക്കിയെങ്കിലും മഴക്കാലത്ത് നദിയിലുണ്ടാകുന്ന ഉയര്‍ന്ന ജലനിരപ്പ് കണക്കിലെടുത്ത് തൂണുകളുടെ ഉയരം കുറഞ്ഞത് രണ്ട് അടിയെങ്കിലും വർധിപ്പിക്കണമെന്ന് സൈന്യം ആവശ്യപ്പെട്ടു.
സൈന്യത്തിന്റെ ആവശ്യ പ്രകാരമുള്ള പുതിയ ഡിസൈന്‍ പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കാന്‍ ആരംഭിച്ചു. ഈ ഡിസൈൻ സൈന്യം അംഗീകരിക്കണം. മാത്രമല്ല സൈന്യം അംഗീകരിച്ചാലും ഡിസൈനില്‍ വന്ന ആശയക്കുഴപ്പം കാരണം പറഞ്ഞ സമയത്ത് ബെയ്ലി പാലത്തിന്റെ പണി പൂര്‍ത്തിയാക്കാനാകില്ല. താങ്ങുതൂണുകളുടെ പണി പൂര്‍ത്തിയാകാന്‍ രണ്ടാഴ്ചയോളം സമയം എടുക്കും.
Post Your Comments