കൊട്ടാരക്കര : എം.സി റോഡില്‍ കൊല്ലം – പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന ഏനാത്ത് പാലത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു. പാലത്തിന് ഗുരുതരമായ ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. അറ്റകുറ്റപ്പണി നടത്തി പാലം ഗതാഗത യോഗ്യമാക്കാനുള്ള ശ്രമം പുരോഗമിക്കുന്നതിനിടെയാണ് വിള്ളല്‍ ഗുരുതരമാണെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് ഗതാഗതം നിരോധിച്ചത്.
പാലത്തില്‍ വിള്ളലുണ്ടായതിനെ തുടര്‍ന്ന് ഗാതഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. വ്യാഴാഴ്ച രാത്രിയോടെയാണ് പൂര്‍ണമായും നിരോധിച്ചത്. പാലത്തിന്റെ മധ്യഭാഗത്ത് രണ്ടാമത്തെയും മൂന്നാമത്തെയും സ്പാന്‍ ചേരുന്ന ഭാഗത്താണ് വിള്ളല്‍ കണ്ടെത്തിയിട്ടുള്ളത്. ഈ ഭാഗത്തെ തൂണിന് ചരിവുണ്ടെന്നും കണ്ടെത്തിയിരുന്നു. കൈവരികള്‍ അടര്‍ന്നുമാറുകയും ചെയ്തു.
Post Your Comments