Latest NewsKeralaNews

ബെയ്‌ലി പാലം ഇന്ന് നാടിനു സമർപ്പിക്കുമ്പോൾ നിർബന്ധമായും പാലിക്കേണ്ട നിബന്ധനകൾ

ഏനാത്ത്: കാത്തിരിപ്പിനു വിരാമം കുറിച്ച് ബെയ്‌ലി പാലം നാളെ തുറക്കും. പെയിന്റിങ് ഉൾപ്പെടെയുള്ള ജോലികൾ പൂർത്തിയാക്കിയ സൈന്യം പാലം ഇന്നലെ രേഖാമൂലം സർക്കാരിനു കൈമാറി. പൂർണ്ണമായും ലോഹ ഭാഗങ്ങൾ കൊണ്ടുനിർമ്മിച്ച പാലം പലരും കൗതുകത്തോടെയാണ് കാണുന്നത്.

ആകെ 90 ടൺ ഭാരം വരുന്ന ലോഹ ഭാഗങ്ങളാണ് പാലം നിർമ്മിക്കാൻ ഉപയോഗിച്ചത്. നടപ്പാതയിൽ മാത്രമാണ് തടി ഉപയോഗിച്ചിട്ടുള്ളത്. പാലത്തിന്റെ സുരക്ഷയ്ക്ക് നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ട്.

പാലത്തിലൂടെ ചെറിയ വാഹനങ്ങൾക്കും ആംബുലൻസിനു മാത്രമേ താത്കാലിക പ്രവേശനമുള്ളൂ. 15 കിലോമീറ്ററാണ് നിശ്ചയിച്ചിരിക്കുന്ന പരമാവധി വേഗത. ഒരു സമയം ഒരു ഭാഗത്തേക്ക് മാത്രമേ വാഹനങ്ങൾക്ക് പോകാൻ പാടുള്ളു. കൂടാതെ ഒരു സമയം ഒരു വാഹനം മാത്രമേ പാലത്തിൽ കൂടെ പോകാവൂ.

പാലത്തിൽ വാഹനങ്ങൾ നിർത്താൻ പാടില്ല. കാൽനട യാത്രക്കാർ പാലത്തിൽ നിൽക്കുകയോ കൈവരിയിൽ ചാരി നിൽക്കാനോ പാടില്ല. പാലത്തിന്റെ പാനലുകളുടെ മുകളിൽ കയറാനും വാഹനങ്ങൾ പോകുന്ന പാതയിൽ നിന്ന് നടപ്പാതയിലേക്ക് കടക്കാനും ശ്രമിക്കരുത്. നടപ്പാതയിൽ കൂടി ഓടുകയോ ചാടുകയോ ചെയ്യരുത്. മാത്രമല്ല മഴയുള്ളപ്പോൾ ജാഗ്രതയോടെ വേണം നടപ്പാതയിലൂടെ നടക്കാൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button