കൊച്ചി: ജയിൽ സന്ദർശകർക്കും ആധാർ കാർഡ് നിർബന്ധമാക്കുന്നു. ആധാർ കാർഡ് ഹാജരാക്കുന്ന സന്ദർശകരെ മാത്രം തടവുകാരെ സന്ദർശിക്കാൻ അനുവദിച്ചാൽ മതിയെന്ന് കേന്ദ്രം നിർദേശിച്ചു. കൂടാതെ ജയിലിൽ തടവുകാരെ കാണാനെത്തുന്നവർ രാഷ്ട്രീയം പറയരുതെന്നും നിർദേശമുണ്ട്. തീവ്രവാദബന്ധമുള്ളവർ തടവുകാരെ കാണാനെത്തുന്നുണ്ട് എന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് ഈ നിർദേശം. നിർദേശങ്ങൾ 10 ദിവസത്തിനകം നടപ്പാക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാന ജയിൽ മേധാവി ജയിൽ സൂപ്രണ്ടുമാർക്കു സർക്കുലർ നൽകി.
നിലവിൽ പരമാവധി 7 സന്ദർശകരെ കാണാൻ തടവുകാരന് അനുമതിയുണ്ടായിരുന്നു. എന്നാൽ ഇനി മുതൽ മൂന്ന് പേരെ അനുവദിച്ചാൽ മതിയെന്നാണ് നിർദേശം. സന്ദർശകനും തടവുകാരും തമ്മിൽ ഒരു കാരണവശാലും സംസാരത്തിൽ രാഷ്ട്രീയം പാടില്ല. കൂടാതെ ജയിൽഭരണം, ജയിലിലെ അച്ചടക്കം, മറ്റു തടവുകാരെ സംബന്ധിച്ച വിവരങ്ങൾ എന്നിവയും സംസാരിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണം. ഭാവിയിൽ തങ്ങളെ കാണാനെത്തുന്നവരുടെ പട്ടിക തടവുകാരനിൽനിന്നു ജയിൽ പ്രവേശന സമയത്തു തന്നെ വാങ്ങി സൂക്ഷിക്കണമെന്നും അറിയിച്ചിട്ടുണ്ട്.
Post Your Comments