Automobile

ലോകത്തെ ഏറ്റവും സുരക്ഷിതമായ കാര്‍ പുറത്തിറക്കാനൊരുങ്ങി വോൾവോ

ലോകത്തെ ഏറ്റവും സുരക്ഷിതമായ കാര്‍ പുറത്തിറക്കാനൊരുങ്ങി വോൾവോ. ഈ വര്‍ഷം ജനീവയില്‍ നടക്കുന്ന മോട്ടോര്‍ ഷോയിലായിരിക്കും വോള്‍വോ തങ്ങളുടെ പുത്തൻ മോഡലായ എക്സ് സി60 അവതരിപ്പിക്കുക. പഴയ മോഡലില്‍ നിന്നും അല്‍പ്പം പരിഷ്കാരം ഉൾകൊണ്ട് മൂന്ന് പുതിയ ഫീച്ചറുകളുമായാണ് എക്സ് സി60 എത്തുന്നത്.

ഓടിക്കുന്നയാളെ സഹായിക്കാനായി അത്യാധുനിക സാങ്കേതവിദ്യകളാണ് വാഹനത്തലുള്‍പ്പെടുത്തിയിരിക്കുന്നത്. ഡ്രൈവറുടെ ശ്രദ്ധ അൽപ്പമൊന്ന് തെറ്റിയാൽ സ്വയം നിയന്ത്രിക്കാനും, മറ്റു വാഹനങ്ങളുമായി കൂട്ടിയിടിക്കാതെ നോക്കാനും അപകടങ്ങളുണ്ടാവാതെ ശ്രദ്ധിക്കാനുമുള്ള വിദ്യകള്‍ കാറില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനാൽ ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായ കാര്‍ എന്നാണ് ഇവനെ നിര്‍മാതാക്കള്‍ വിശേഷിപ്പിക്കുന്നത്.

volvo-xc60-safety-features-geneva-1

കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി വാഹനങ്ങൾ തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കാനുള്ള സംവിധാനം പരീക്ഷിച്ച്‌ വരികയാണെന്നും, പരീക്ഷണത്തിൽ നിന്നും മികച്ച ഫലം ലഭിച്ചതായും വോള്‍വോ കാര്‍സ് സേഫ്റ്റി സെന്റര്‍ സീനിയര്‍ ഡയറക്ടര്‍ മാലിന്‍ എഖോം പറഞ്ഞു. സഞ്ചരിച്ചുകൊണ്ടിരിക്കുന്ന പാതയിലുള്ള അപകടമൊഴിവാക്കുന്ന ഓണ്‍കമിങ് ലെയ്ന്‍ മിറ്റിഗേഷന്‍ എന്ന സംവിധാനമാണ് എക്സ് സി 60ന്റെ പ്രധാന പ്രത്യേകത. അപകടം മുന്‍കൂട്ടിക്കണ്ട് കൂട്ടിയിടി ഒഴിവാക്കാന്‍ ഇത് ഡ്രൈവര്‍ക്ക് മുന്നറിയിപ്പ് നല്‍കും. മണിക്കൂറില്‍ 60 മുതല്‍ 140 കിലോമീറ്റര്‍ വരെ വേഗതയുള്ളപ്പോള്‍ ഇത് സാധ്യമാവും.

volvo-xc60-safety-features-geneva-4

ബ്ലൈന്‍ഡ് സ്പോട്ട് ഇന്‍ഫര്‍മേഷന്‍ സിസ്റ്റമാണ് അടുത്ത പ്രത്യേകത. ഡ്രൈവര്‍ക്ക് കാണാന്‍ പറ്റാത്ത ഭാഗത്ത് മറ്റൊരു വാഹനത്തിന്റെ സാന്നിധ്യമുണ്ടെങ്കില്‍ അതിനെക്കുറിച്ച്‌ മുന്നറിയിപ്പ് നല്‍കുന്ന സംവിധാനമാണ് ബ്ലൈന്‍ഡ് സ്പോട്ട് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം. അങ്ങനെ ശ്രദ്ധയില്‍പ്പെട്ടാല്‍ വാഹനം സ്വയം സുരക്ഷിതമായ മറ്റൊരു പാതയിലേക്ക് നീങ്ങുകയും അപകടമൊഴിവാക്കുകയും ചെയ്യും. 2020ൽ ഈ കാര്‍ ഉപയോഗിക്കുന്ന ഒരാളും മരിക്കുകയോ ഗുരതരമായി പരിക്കേറ്റ് കിടക്കുകയോ പാടില്ല എന്നതാണ് വോള്‍വോയുടെ ലക്ഷ്യമെന്ന് എഖോം പറഞ്ഞു

volvo-xc60-safety-features-geneva-2

volvo-xc60-safety-features-geneva-3

volvo-xc60-safety-features-geneva-6

shortlink

Related Articles

Post Your Comments

Related Articles


Back to top button