NewsIndia

തെരുവ് നായ്ക്കളുടെ ആക്രമണം: സുപ്രീം കോടതിയുടെ സുപ്രധാന നിർദേശം

ന്യൂഡൽഹി: കേരളത്തിൽ തെരുവ്നായ്ക്കളുടെ ആക്രമണത്തിനിരയായവർക്ക് നാലാഴ്ചയ്ക്കകം നഷ്ടപരിഹാരം നൽകാൻ സുപ്രീംകോടതിയുടെ നിർദേശം. തെരുവ് നായ്ക്കൾക്ക് അഭയകേന്ദ്രമുണ്ടാക്കുന്നതിനെ കുറിച്ച് നാലാഴ്ചയ്ക്കകം മറുപടി നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.

നാനൂറിലേറെ പരാതികൾ ലഭിച്ചതിൽ 24 എണ്ണത്തിലായി ഏതാണ്ട് 33,37,000 രൂപയാണ് കമ്മീഷൻ ശുപാർശ ചെയ്‌തത്‌. കേരളത്തിലെയും മുംബൈയിലെയും തെരുവ് നായ പ്രശ്‌നവുമായി ബന്ധപ്പെട്ട് ഒട്ടേറെ ഹർജികളാണ് കോടതിക്ക് മുന്നിലുള്ളത്. മനുഷ്യരേക്കാൾ കൂടുതൽ അവകാശങ്ങൾ മൃഗങ്ങൾക്കില്ലെങ്കിലും നിയമങ്ങൾ പാലിച്ചുകൊണ്ടുവേണം തെരുവ് നായ്ക്കളെ കൈകാര്യം ചെയ്യാനെന്ന് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഓർമിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button