NewsIndia

കപ്പല്‍ വേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

ഡൽഹി: ഇന്ത്യ നടത്തിയ കപ്പല്‍ വേധ മിസൈല്‍ പരീക്ഷണം വിജയകരമായി പൂർത്തിയായി. മിസൈല്‍ പരീക്ഷിച്ചത് തദ്ദേശീയമായി നിര്‍മ്മിച്ച കല്‍വരി എന്ന മുങ്ങിക്കപ്പലില്‍ നിന്നാണ് . പരീക്ഷണം അറബിക്കടലില്‍ നിന്നായിരുന്നു. സമുദ്രോപരിതലത്തിലുണ്ടായിരുന്ന ലക്ഷ്യമാണ് മിസൈല്‍ ഭേദിച്ചത്.

കല്‍വരി മുങ്ങിക്കപ്പലുകള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യയെ സഹായിക്കുന്നത് ഫ്രാന്‍സാണ്. ഇത്തരത്തിലുള്ള ആറ് മുങ്ങിക്കപ്പലുകളാണ് നിര്‍മ്മിക്കുന്നത്. ആറിലും കപ്പല്‍ വേധ മിസൈലുകള്‍ ഉണ്ടാകും. സ്‌കോര്‍പ്പിയന്‍ ക്ലാസില്‍ പെട്ട മുങ്ങിക്കപ്പലാണ് കല്‍വരി. കപ്പല്‍ വേധ മിസൈലിന്റെ വിജയകരമായ പരീക്ഷണം സുപ്രധാനമായ നാഴികക്കല്ലാണെന്ന് പ്രതിരോധമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ആക്രമണത്തിന് പുറമേ നിരീക്ഷണമുള്‍പ്പെടെ നിരവധി കാര്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ കഴിയുന്നതാണ് കല്‍വരി കപ്പലുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button