KeralaNews

നടിക്ക് അനുഭവിക്കേണ്ടിവന്നത് ക്രൂരമായ ലൈംഗീക പീഡനം : പോലീസ് റിപ്പോര്‍ട്ട് പുറത്ത് : റിപ്പോര്‍ട്ടില്‍ ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍

കൊച്ചി : നടിയെ തട്ടികൊണ്ട് പോയി അക്രമത്തിനിരയാക്കിയ കേസില്‍ പോലീസിന്റെ കസ്റ്റഡി റിപ്പോര്‍ട്ട് പുറത്ത്. രണ്ടാം പ്രതി പ്രദീപ്, മൂന്നാം പ്രതി സലീം, നാലാം പ്രതി മണികണ്ഠന്‍ എന്നിവരുടെ പൊലീസ് കസ്റ്റഡി ഇന്നലെ അവസാനിച്ചതിനെതുടര്‍ന്ന് തുടര്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അങ്കമാലി ഒന്നാം ക്ലാസ്സ് ജുഡീഷ്യല്‍ ഫസ്റ്റ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ സമര്‍പ്പിച്ച അപേക്ഷയാണ് മാധ്യമങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്. നടിയെ തട്ടികൊണ്ടുപോയതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന ഉറച്ച വാദത്തിലണ് പോലീസ് അന്വേഷണം ഇപ്പോഴും നീങ്ങുന്നതെന്ന് കസ്റ്റഡി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

റിപ്പോര്‍ട്ടിന്റെ പ്രധാന ഭാഗങ്ങള്‍

പള്‍സര്‍ സുനിയും കൂട്ടാളികളും നടിയെ തട്ടിക്കൊണ്ടു പോയി നഗ്‌നചിത്രങ്ങളും വീഡിയോകളും പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടിയെടുക്കുന്നതിനും ലൈംഗികമായി പീഡിപ്പിക്കുന്നതിനും ഗൂഢാലോചന നടത്തി . ഫെബ്രുവരി പതിനേഴ് രാത്രി 9.30ന് നടി തൃശ്ശൂരില്‍ നിന്നും എറണാകുളത്തേക്ക് കാറില്‍ ഹണിബീ ടു എന്ന സിനിമയുടെ ഷൂട്ടിംങിനായി പോകുമ്പോള്‍ വാഹനത്തിലെ ഡ്രൈവറായിരുന്ന ഒന്നാം പ്രതി മാര്‍ട്ടിന്‍ സുനിലിനെ ഫോണ്‍ ചെയ്ത് വരുത്തുകയും സുനിയും സംഘവും സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവ്‌ലര്‍ കാറിനെ പിന്തുടര്‍ന്ന് നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള എയര്‍പോര്‍ട്ട് സിഗ്‌നല്‍ ജംങ്ഷന് സമീപം മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം നടിയുടെ വാഹനത്തില്‍ ഇടിച്ച് അപകടം ഉണ്ടാക്കുകുമായിരുന്നു.

തുടര്‍ന്ന് സുനിയും കൂട്ടാളികളും നടി സഞ്ചരിച്ചിരുന്ന കാറില്‍ കയറി ഇരുവശങ്ങളിലുമായി ഇരുന്ന് നടിയെ തടങ്കലില്‍ വെയ്ക്കുകയുമായിരുന്നു. കളമശ്ശേരി അപ്പോളോ ഭാഗത്ത് നിന്നും രണ്ടും മൂന്നും പ്രതികളായ പ്രദീപും സലീമും സംഘത്തോടൊപ്പം ചേര്‍ന്നു.

തുടര്‍ന്ന് കാക്കനാട് ചിറ്റേത്തുകര ഭാഗത്ത് എത്തിയ കാറില്‍ നടിയെ പള്‍സര്‍ സുനി ബലാത്ക്കാരം ചെയ്യുകയുമായിരുന്നു. ഇതിന്റെ വീഡിയോ ആണ് പള്‍സര്‍ സുനി പകര്‍ത്തിയിരിക്കുന്നത്.

ഈ കാര്യത്തിന് ആവലാതിക്കാരിയുടെ മൊഴി പ്രകാരം നെടുമ്പാശ്ശേരി സബ് ഇന്‍സ്‌പെക്ടര്‍ 12.45 മണിക്ക് ക്രൈം 297/17രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ്.

ടി പ്രതികളുടെ സാന്നിധ്യത്തില്‍ കൃത്യത്തിന് ശേഷം ടിയാളുകള്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സ്ഥലങ്ങളിലും മറ്റും അന്വേഷണം നടത്തിയതില്‍, ഇതിലെ ആറാം പ്രതിയായ സുനില്‍(പള്‍സര്‍ സുനില്‍) ആവലാതിക്കാരിയെ ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങളും, ആവലാതിക്കാരിയെ ബലാല്‍ക്കാരമായി ഓറല്‍ സെക്‌സ് ചെയ്യിക്കുന്ന ദൃശ്യങ്ങളും മറ്റും പകര്‍ത്തിയ മൊബൈല്‍ ഫോണും, മെമ്മറി കാര്‍ഡുകളും കണ്ടെടുക്കുവാന്‍ കഴിഞ്ഞിട്ടില്ലാത്തതും, ഈ കുറ്റകൃത്ത്യത്തിലെ ഗൂഢാലോചനയില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും മററുമുള്ള കാര്യങ്ങളെക്കുറിച്ച്, പൂര്‍ണ്ണമായ വിവരം ലഭ്യമായിട്ടില്ലാത്തതുമാണ്.

ടി സാഹചര്യത്തില്‍ ഇതിലെ കൃത്യം നടത്തിയ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും, കണ്ടെത്തുന്നതിന്, ഇതിലെ ക്രിമിനല്‍ ഗൂഢാലോചനയില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അറിയുന്നതിനുമുള്ള തുടരാന്വേഷണത്തിന് മേല്‍ പറഞ്ഞ പ്രതികളുടെ സാന്നിധ്യം തുടര്‍ന്നും അത്യന്താപേഷികമായി വന്നിരിക്കുകയാണ്. ആകയാല്‍ 03.03.2017 ബഹു. കോടതി മുമ്പാകെ ഹാജരാക്കിയ മാര്‍ജിനില്‍ പേര് വിവരം രേഖപ്പെടുത്തിയിട്ടുള്ള പ്രതികളെ (03.03.2017) മുതല്‍ 06.03.2017 തിയതി വരെയുള്ള മൂന്ന് ദിവസ കാലത്തേക്ക പൊലീസ് കസ്റ്റഡിയില്‍ വിട്ട് തരുന്നതിനുള്ള ഉത്തരവിനായി മേലധികാരത്തിലേക്ക് താഴ്മയായി അപേക്ഷിച്ചുകൊള്ളുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button