India

ഇന്ത്യന്‍ സൈന്യത്തെയും മിന്നലാക്രമണത്തെയും സംശയിക്കുന്നവര്‍ ലജ്ജയില്ലാത്തവരെന്ന് പ്രധാനമന്ത്രി

വാരാണസി: ഇന്ത്യന്‍ സൈന്യത്തെയും അവരുടെ പ്രവര്‍ത്തനത്തെയും സംശയിക്കുന്നവരെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മിന്നലാക്രമണത്തെ സംശയത്തിന്റെ കണ്ണിലൂടെ കണ്ടവര്‍ ഒരുപാടുണ്ട്. ഇത്തരക്കാര്‍ ലജ്ജയില്ലാത്തവരെന്ന് മോദി പറയുന്നു.

അഴിമതിയില്‍ മുങ്ങിനില്‍ക്കുന്ന സമാജ്വാദി പാര്‍ട്ടിയെക്കൊണ്ട് ആര്‍ക്കും ഒരു ഉപകാരവുമില്ല. സ്ത്രീ സുരക്ഷയെക്കുറിച്ച് അവര്‍ക്കു യാതൊരു കരുതലുമില്ലെന്ന് മോദി ആരോപിച്ചു. ഉത്തര്‍പ്രദേശിലെ അവസാന ഘട്ട വോട്ടെടുപ്പിന് മുന്നോടിയായി ജാന്‍പൂരില്‍ നടത്തിയ തിരഞ്ഞെടുപ്പു പ്രചാരണ റാലിയിലാണ് മോദിയുടെ ആരോപണം. ഇന്ത്യന്‍ സൈന്യത്തെ സംശയിക്കുന്നവര്‍ രാഷ്ട്രീയ അവസരവാദികളാണെന്നും അദ്ദേഹം പറഞ്ഞു.

അവര്‍ ദേശീയ സുരക്ഷയെ രാഷ്ട്രീയവല്‍ക്കരിക്കുകയാണ്. ഇന്ത്യന്‍ സൈന്യത്തിന്റെ ക്ഷേമത്തില്‍ താല്‍പര്യമുള്ളത് ബിജെപിക്കു മാത്രമാണെന്നും മോദി പറഞ്ഞു. വിരമിച്ച സൈനികര്‍ക്കായുള്ള ‘ഒരേ റാങ്ക് ഒരേ പെന്‍ഷന്‍’ പദ്ധതിക്കായി കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ നീക്കിവച്ചത് 500 കോടി രൂപ മാത്രമാണ്. ബിജെപി അത് 1200 കോടിയാക്കി ഉയര്‍ത്തുകയാണ് ഉണ്ടായതെന്നും മോദി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button