Kerala

കോട്ടയത്തെ അഞ്ച് പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍

കോട്ടയം : ജില്ലയിലെ അഞ്ച് പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍. പുഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, കൂട്ടിക്കല്‍, മേലുകാവ്, തീക്കോയി എന്നീ പഞ്ചായത്തുകളിലാണ് തിങ്കളാഴ്ച യു.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അന്തിമ വിജ്ഞാപനം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. കസ്തൂരിരംഗന്‍ വിജ്ഞാപനത്തിന്റെ കരട്, കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ പുന:പ്രസിദ്ധീകരിച്ചിരുന്നു. അന്തിമ വിജ്ഞാപനം ഇതുവരെ പുറത്തിറക്കാത്ത പശ്ചാത്തലത്തില്‍, കാലവധി തീരുന്ന കരട് വിജ്ഞാപനം മാറ്റങ്ങളൊന്നും വരുത്താതെ കേന്ദ്രസര്‍ക്കാര്‍ പുന:പ്രസിദ്ധീകരിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button