ദുബായിയിലെ ഷോപ്പിംഗ് കേന്ദ്രത്തിൽ വൻ തീപിടുത്തം. കരാമയിൽ സ്ഥിതിചെയ്യുന്ന ലാംസി പ്ലാസയിൽ ഉച്ചയോടെയുണ്ടായ തീപിടത്തത്തിൽ വൻ നാശനഷ്ടം സംഭവിച്ചു. ഷോപ്പിംഗ് മാളിന്‍റെ മുകൾ നിലയിൽ നിന്നാണു തീപടർന്നത്. കത്തിക്കരിഞ്ഞ അലുമിനിയം പാനലുകൾ തുണിക്കടകളിൽ പതിച്ചതും തീപിടുത്തത്തിന്റെ വ്യാപ്‌തി കൂട്ടാൻ കാരണമായി.
മാളിലുണ്ടായിരുന്നവരെ സുരക്ഷിതമായി പുറത്തെത്തിക്കാൻ കഴിഞ്ഞത് ആളപായം ഒഴിവാക്കി. വൈകിട്ടോടെ തീ പൂർണമായും നിയന്ത്രണവിധേയമാക്കി. അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments