IndiaNews

സ്‌കൂളിലെ ഉച്ചഭക്ഷണത്തിനും ആധാര്‍ നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ഡൽഹി: സ്‌കൂളിലെ ഉച്ചഭക്ഷണ പദ്ധതിക്കും ആധാര്‍ നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. പ്രവര്‍ത്തിക്കുന്ന പാചകക്കാര്‍, സഹായികള്‍ പദ്ധതിയുടെ ഉപഭോക്താക്കളായ വിദ്യാര്‍ത്ഥികള്‍ക്കും പദ്ധതി പ്രകാരം ആധാര്‍ നിര്‍ബന്ധമെന്ന് കേന്ദ്രം നിർദേശിക്കുന്നു. കേന്ദ്രമാനവി വിഭവ ശേഷി മന്ത്രാലയമാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്.

ആധാര്‍ രജിസ്‌ട്രേഷന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ ഫലപ്രദമായി ഉപഭോക്താക്കളിലേക്കെത്തിക്കാനുള്ള ശ്രമങ്ങളെ സുഗമമാക്കുമെന്നും അതിനാലാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കുന്നതെന്ന് മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എല്ലാ സര്‍ക്കാര്‍ സേവനങ്ങളേയും സബ്‌സിഡി സ്‌കീമുകളേയും ആധാറുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയും. ഇതുവരെ ആധാര്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ജൂണ്‍ 30 വരെ സമയം നല്‍കി കൊണ്ട് കേന്ദ്രമാനവ വിഭവമന്ത്രാലയത്തിനു കീഴിലുള്ള ദേശീയ സ്‌കൂള്‍ വിദ്യാഭ്യാസ-സാക്ഷരതാ വകുപ്പ് ഉത്തരവിറക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button