NewsIndia

ആവശ്യത്തിന് വെള്ളം കുടിക്കാത്തവര്‍ക്ക് ഒരു മുന്നറിയിപ്പ്: ഷബ്ബീറിന്റെ ശരീരത്തില്‍നിന്നും പുറത്തെടുത്തത് 5070 കല്ലുകള്‍

ജയ്‌പൂർ: മൊഹമ്മദ് ഷബ്ബിര്‍ എന്ന 45കാരന്റെ ശരീരത്തിൽ നിന്നും ഡോക്ടർമാർ നീക്കം ചെയ്‌തത്‌ 5070 കല്ലുകൾ. കഴിഞ്ഞ മൂന്ന് വര്‍ഷമായി മൂത്രത്തിലെ കല്ല് മൂലം വയറുവേദന കൊണ്ട് കഷ്ടപ്പെടുകയായിരുന്ന മൊഹമ്മദ് ഷബ്ബിർ പലവിധ ചികിത്സകൾ നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടർന്ന് കോട്ടയിലെ ജിന്‍ഡാല്‍ ലാപ്രോസ്‌കോപ്പിക് ആസ്പത്രിയിലെ ഡോക്ടര്‍ ദിനേശ് ജിന്‍ഡാലിനെ സമീപിച്ചു. തുടർന്ന് ഓപ്പറേഷൻ നടത്താൻ തീരുമാനിക്കുകയായിരുന്നു.

ശസ്ത്രക്രിയ പൂര്‍ത്തിയാവാന്‍ അര മണിക്കൂറെടുത്തു. സാധാരണഗതിയില്‍ രണ്ട് മുതല്‍ 100 കല്ലുകള്‍ വരെയേ കിട്ടാറുള്ളു എന്ന് ഡോ.ജിന്‍ഡാല്‍ പ്രതികരിച്ചു. വേണ്ടത്ര വെള്ളം കുടിക്കാതിരുന്നതാണ് ഈ പ്രശ്‌നത്തിന് കാരണമെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ശസ്ത്രക്രിയക്ക് ശേഷം ഷബ്ബിര്‍ സുഖം പ്രാപിച്ച് വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button