NewsIndia

പിണറായിയുടെ ജീവന് ഒരു കോടി രൂപ ഇനാം : കൊലവിളിയുമായി മധ്യപ്രദേശിലെ ആര്‍.എസ്.എസ് നേതാവ്‌

കേരള മുഖ്യമന്ത്രിയെ വധിക്കുന്നവര്‍ക്ക് ഒരു കോടി രൂപ പ്രതിഫലം നല്‍കാമെന്ന വാഗ്‌ദാനവുമായി ആർ.ആർ.എസ് നേതാവ്. മധ്യപ്രദേശില്‍ നിന്നുള്ള നേതാവായ ഡോ ചന്ദ്രവാത് ആണ് വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്. കേരളത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നതിന് പിന്നില്‍ പിണറായിയാണെന്ന് ആരോപിച്ചാണ് ഇയാൾ വിവാദപ്രസ്‌താവന നടത്തിയതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

മഹാത്മാ ഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്‌സെ ആര്‍എസ്എസിന്റെ കൈയിലെ കളിപ്പാവയായിരുന്നെന്നും ഗാന്ധിവധം ആര്‍എസ്എസ് ഗൂഡാലോചനയുടെ ഫലമായിരുന്നെന്നും പിണറായി പറഞ്ഞിരുന്നു. മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും കമ്യൂണിസ്റ്റുകളെയും ശത്രുക്കളായി കണ്ട് ആർആർഎസുകാർ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുകയാണെന്നും പിണറായി വിജയൻ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button