കൊച്ചി : രാഷ്ട്രപതി പ്രണബ് മുഖർജി ഇന്ന് കൊച്ചിയിലെത്തും. വൈകിട്ട് 03:35ന് പ്രത്യേക വിമാനത്തിൽ നാവികസേന വിമാനത്താവളത്തിൽ എത്തുന്ന രാഷ്ട്രപതി കബ്രാൾ യാർഡിലെ കൊച്ചി മുസിരീസ് ബിനാലെ സെമിനാർ ഉദ്ദ്ഘാടനം ചെയ്ത ശേഷം ആസ്പിൻ വാളിലെ ബിനാലെ വേദി സന്ദർശിക്കും. തുടർന്ന് വൈകിട്ട് അഞ്ച് മണിക്ക് ലെ മെറിഡിയൻ കൺവെൻഷൻ സെന്ററിൽ നടക്കുന്ന കെ എസ്സ് രാജാമണി അനുസ്മരണ ചടങ്ങിൽ പ്രഭാഷണം നടത്തിയ ശേഷം വൈകിട്ട് 06:50ന് ഡൽഹിയിലേക്ക് മടങ്ങും
കൊച്ചിയിലെത്തുന്ന രാഷ്ട്രപതിയെ ഗവർണർ ജസ്റ്റിസ് പി സദാശിവം,മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ചേർന്ന് സ്വീകരിക്കും.
Post Your Comments