കൊച്ചി : കറന്‍സി പിന്‍വലിക്കലിനെ തുടര്‍ന്നു ഏറ്റവും കൂടുതല്‍ ക്ഷീണം പറ്റിയ സ്വര്‍ണ്ണ വ്യാപാരമേഖല അതില്‍ നിന്നും രക്ഷനേടാന്‍ പല പുതുതന്ത്രങ്ങളും ആവിഷ്‌കരിക്കുകയാണ്. അതില്‍ പലതും നിങ്ങളുടെ പോക്കറ്റ് ചോര്‍ത്തുന്നതാണ് അത്തരം തട്ടിപ്പുകളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാന്‍ ശ്രമിച്ചില്ലെങ്കില്‍ ഭാവിയില്‍ ദുഃഖിക്കേണ്ടി വരും.
മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് എന്ന പുതിയ തന്ത്രവുമായാണ് സ്വര്‍ണ വ്യാപാരികള്‍ ഉപഭോക്താക്കള്‍ക്കായി വല വിരിച്ചിരിക്കുന്നത്. ഇതിനായി ഗ്രൂപ്പ് മീറ്റിങ്ങുകള്‍ പലയിടത്തും നടന്നുവരുന്നുണ്ടെന്നും സൂചനകളുണ്ട്. ഏറ്റവും ചുരുങ്ങിയത് 10,000 രൂപയാണ് നിക്ഷേപം.
പ്രതിസന്ധി മറികടക്കാന്‍ വന്‍ ഡിസ്‌കൗണ്ടുമായി എത്തുന്നതാണ് മറ്റൊരു തന്ത്രം. ഒരു ജ്വല്ലറി ശൃംഖല, പവന് 750 രൂപ സ്‌പോട്ട് ഡിസ്‌കൗണ്ടാണ് ഓഫര്‍ ചെയ്തിരിക്കുന്നത്. രാജ്യാന്തര വിലയുമായി ബന്ധപ്പെട്ട് ചാഞ്ചാടുന്ന സ്വര്‍ണവിപണിയില്‍ ഡിസ്‌കൗണ്ട് നല്‍കുക വിഷമകരമാണ്. അതിനാല്‍ ഡിസ്‌കൗണ്ട് നല്‍കുന്നുവെങ്കില്‍ അവരുടെ വാഗ്ദാനത്തില്‍ എന്തോ ഒളിഞ്ഞിരിപ്പുണ്ടെന്നു സംശയിക്കണം. അതില്ലെന്ന് ഉറപ്പാക്കിയിട്ടു വേണം ഇവിടെ വാങ്ങാന്‍.
നാട്ടിന്‍ പുറത്തും നഗരങ്ങളിലും സ്വര്‍ണ നിക്ഷേപ പദ്ധതികളു മായി ജ്വല്ലറികള്‍ വീണ്ടും സജീവമാകുന്നുണ്ട്. തൃശൂരിലെ ഒരു ജ്വല്ലറി കോടികളുടെ തട്ടിപ്പ് നടത്തി മുങ്ങിയത് മറക്കാതിരിക്കുക. പാരമ്പര്യത്തിന്റെ പകിട്ടുമായി ദശാബ്ദങ്ങള്‍ തല ഉയര്‍ത്തി നിന്ന സ്ഥാപനത്തിനാണ് ഈ വിധിയുണ്ടായത്.
രാജ്യാന്തര വിലയില്‍ വലിയ കുറവുണ്ടായാല്‍ നിക്ഷേപ പദ്ധതികള്‍ സ്ഥാപനങ്ങള്‍ക്കു വലിയ ബാധ്യതയാവും. അങ്ങനെ സംഭവിച്ചാല്‍ മുങ്ങുകയല്ലാതെ ഇക്കൂട്ടര്‍ക്ക് മറ്റൊരു മാര്‍ഗമില്ലെന്ന യാഥാര്‍ഥ്യം ഉപഭോക്താക്കള്‍ ഉള്‍ക്കൊള്ളുക.
ആഭരണ വ്യാപാരരംഗത്തെ കിടമത്സരങ്ങളും നിയന്ത്രണ ങ്ങളും നികുതികളും അമിതചാര്‍ജുകളും നിങ്ങളുടെ നിക്ഷേ പത്തിനു മൂല്യം കുറയ്ക്കാം. ഇവിടെ പേപ്പര്‍ ഗോള്‍ഡ് ഒരു പരിധി വരെ സഹായിക്കും. സുരക്ഷിതമെന്നു മാത്രമല്ല, ആവശ്യമെങ്കില്‍ പേപ്പര്‍ ഗോള്‍ഡ് ഫിസിക്കല്‍ ഗോള്‍ഡായി മാറ്റാനും സാധിക്കും.
Post Your Comments