ബാഗ്ദാദ്:ഇറാഖിലും മൊസൂളിലും സൈന്യം ഭീകരരെ തുടച്ചു നീക്കി മുന്നോട്ട് നീങ്ങുമ്പോൾ പിടിച്ചു നിൽക്കാൻ ഐഎസ് പോരാളികൾക്ക് ആകുന്നില്ല. അവശേഷിക്കുന്ന തട്ടകമായ മൊസൂളും കൈവിടുകയാണെന്ന് ബോധ്യപ്പെട്ടതോടെ ഇസ്ലാമിക് സ്റ്റേറ്റ് ഇറാക്കില്‍ തോല്‍വി സമ്മതിച്ചു.അവശേഷിക്കുന്ന പോരാളികളോട് രക്ഷപെടുക അല്ലെങ്കില്‍ സ്വയം ചാവേറായി മരിക്കുക എന്ന സന്ദേശമാണ് ബാഗ്ദാദി നല്‍കിയിരിക്കുന്നത്.72ഓളം വരുന്ന വിദേശ വനിതാ ജിഹാദികൾ പൊട്ടിത്തെറിക്കുകയോ രാജ്യ വിടുകയോ ചെയ്യണം, ശത്രുക്കളുടെ മേൽ സ്വയം പൊട്ടിത്തെറിച്ചാൽ തീർച്ചയായും നിങ്ങൾ സ്വർഗത്തിലെത്തുമെന്നും ബാഗ്ദാദി വിദേശികൾക്ക് വാഗ്ദാനം നൽകുന്നുണ്ട്.യുദ്ധമുഖത്തുള്ള പോരാളികളോടായി നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തിലാണ് ബാഗ്ദാദിയുടെ ഈ ആഹ്വാനം.
ബാഗ്ദാദി എവിടെയാണ് തമ്പടിച്ചിരിക്കുന്നതെന്നു ഇതുവരെ കണ്ടെത്താൻ ആയിട്ടില്ല.രണ്ട് തവണ ആക്രമണത്തിൽ ഗുരുതരമായി ബാഗ്ദാദിക്ക് പരിക്കേറ്റിരുന്നു. എന്നാൽ രണ്ടു തവണയും രക്ഷപെട്ടു.ഇറാഖിൽ സൈന്യം ശക്തിയാർജ്ജിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ പല പ്രമുഖ ഐഎസ് നേതാക്കളും സിറിയയിലേക്ക് കടന്നിരിക്കുന്നു സാഹചര്യമാണ് കാണാൻ കഴിയുന്നത്. 2014 ലിലാണ് മൊസൂള്‍ പിടിച്ച ഐഎസ് മേഖലയെ തങ്ങളുടെ ഭരണകേന്ദ്രമായി പ്രഖ്യാപിച്ചത്.കഴിഞ്ഞ ഒക്ടോബർ 17 മുതൽ അമേരിക്കൻ സൈനിക സഹായത്തോടെ ഇറാഖ് സേന മൊസൂളിൽ ആക്രമണം ശക്തമായി ആരംഭിച്ചിരുന്നു. മൊസൂളിന്റെ കിഴക്കൻ പ്രദേശങ്ങൾ ഭൂരിഭാഗവും സൈന്യം പിടിച്ചെടുത്തിട്ടുണ്ട്.
Post Your Comments