ചെറുതോണി(ഇടുക്കി): മർദ്ദിച്ചും മൂത്രം കുടിപ്പിച്ചും പോലീസ് മാതൃക. ഹൃദ്രോഗിയായ കര്‍ഷകനെ പോലീസ്സ്റ്റേഷനില്‍ വിളിച്ചുവരുത്തി മര്‍ദിച്ചു മൂത്രം കുടിപ്പിച്ചതായി പരാതി ലഭിച്ചു. പോലീസിന്റെ ക്രൂര മർദ്ദനത്തിനിരയായത് മരിയാപുരം വെളിയാംകുന്നത്ത് ഗോപാല(55)നാണ്. തിങ്കളാഴ്ച ഇടുക്കി തങ്കമണി പോലീസ്സ്റ്റേഷനിലാണ് സംഭവം നടന്നത്.
ഷിബുവും ഒരു സ്വകാര്യവ്യക്തിയുമായി വഴിത്തര്‍ക്കം ഉണ്ടായിരുന്നു. ഇയാള്‍ നല്കിയ പരാതിയെത്തുടര്‍ന്ന് തിങ്കളാഴ്ച ഷിബുവിന്റെ വീട്ടില്‍ എത്തിയ പോലീസ്, ഷിബുവിനോട് ജീപ്പുമായി സ്റ്റേഷനില്‍ ചെല്ലാന്‍ ആവശ്യപ്പെട്ടു. സ്റ്റാര്‍ട്ടാകാത്തതിനാല്‍ ജീപ്പില്ലാതെ പോലീസ്സ്റ്റേഷനില്‍ ചെന്നു. ഇതേച്ചൊല്ലിയായിരുന്നു മര്‍ദനമെന്നാണ് ഷിബു പറയുന്നത്.
മുഖത്ത് ഇടിയേറ്റ് നിലത്തുവീണ ഷിബുവിനെ പോലീസുകാര്‍ ചുറ്റും കൂടിനിന്നു ചവിട്ടി. വയറിന്റെ ഇരുവശത്തും കൈകോര്‍ത്തുപിടിച്ച് ഉയര്‍ത്തിനിര്‍ത്തി മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തു. അവശനിലയിലായ ഷിബു പോലീസിനോട് വെള്ളം ചോദിച്ചപ്പോള്‍ മൂത്രം നല്‍കിയെന്നാണു പരാതി. ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് പോലീസ് ഇയാളെ കാമാക്ഷി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ കൊണ്ടുപോയി ചികിത്സ നല്കി. തിരികെ സ്റ്റേഷനില്‍ എത്തിച്ച് ഉച്ചകഴിഞ്ഞ് മൂന്നുവരെ ഇരുത്തിയശേഷം ജാമ്യത്തില്‍ വിടുകയായിരുന്നു.
സ്റ്റേഷനില്‍നിന്നു പുറത്തിറങ്ങിയ ഷിബു കുഴഞ്ഞുവീഴുകയും ഉടൻ തന്നെ നാട്ടുകാര്‍ ഇടുക്കി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇടതുകണ്ണിനും തലയ്ക്കും ശരീരത്തിനും ക്ഷതമേറ്റിട്ടുണ്ട്. വിദഗ്ദ്ധചികിത്സയ്ക്കായി ഷിബുവിനെ കോട്ടയം മെഡിക്കല്‍ കോളേജിലേക്കയച്ചു.ഹൈറേഞ്ചിലെ ആദ്യകാല കുടിയേറ്റക്കര്‍ഷക കുടുംബാംഗമായ ഷിബു ഭാര്യയും രണ്ടു പെണ്മക്കളുമൊത്താണു താമസിക്കുന്നത്. സംഭവത്തില്‍ ഷിബുവിന്റെ ഭാര്യ ലത പോലീസ് സൂപ്രണ്ടിനും മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മിഷനും ഡി.ജി.പി.ക്കും പോലീസ് കംപ്ലെയിന്റ് അതോറിറ്റിക്കും പരാതി നല്കി.
പക്ഷെ സമീപവാസിയുമായുള്ള വഴിത്തര്‍ക്കം സംബന്ധിച്ചുള്ള പരാതിയില്‍ ഷിബുവിനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തുക മാത്രമാണു ചെയ്തതെന്നും ഇയാള്‍ കാന്സര്രോഗിയാണെന്നു പറഞ്ഞതിനാലാണ് ആശുപത്രിയില്‍ കൊണ്ടുപോയതെന്നും പോലീസ് മര്‍ദിച്ചെന്നു പറയുന്നതു നുണയാണെന്നും തങ്കമണി എസ്.ഐ. പറഞ്ഞു.
Post Your Comments