തിരുവനന്തപുരം: നേമം മണ്ഡലത്തിലെ മുന്‍ എം.എല്‍.എ വി.ശിവന്‍കുട്ടിയും ബഷീര്‍ കഥാപാത്രം എട്ടുകാലി മമ്മൂഞ്ഞും തമ്മിലുള്ള ബന്ധം ചികയുകയാണ് പ്രദേശവാസികള്‍. കഴിഞ്ഞ ദിവസങ്ങളില്‍ നേമം മണ്ഡലത്തിലുടനീളം ഉയര്‍ന്ന ചില ഫ്ളക്സ് ബോര്‍ഡുകളാണ് നാട്ടുകാരെ ഇത്തരമൊരു രസകരമായ അന്വേഷണത്തിന് പ്രേരിപ്പിച്ചത്.
ഒ.രാജഗോപാല്‍ എം.എല്‍.എ യുടെ പ്രാദേശിക വികസന ഫണ്ടുകൊണ്ടു പൂര്‍ത്തീകരിച്ച പൂജപ്പുര മുടവന്മുകള് പുന്നയ്ക്കാമുകള്‍ റോഡിന്റെ പിതൃത്വം മുന്‍ എം.എല്‍.എ വി.ശിവന്‍കുട്ടിക്ക് ചാര്‍ത്തിക്കൊടുത്തിരിക്കുകയാണ് പ്രദേശത്തെ സി.പി.എം പ്രവര്‍ത്തകര്‍. എംഎല്‍എ ആയിരുന്ന കാലയളവില്‍ ചെയ്യാന്‍ കഴിയാത്തത് ഒ.രാജഗോപാല്‍ ചെയ്തുകാണിച്ചതിന്റെ കൊതിക്കെറുവാണ് മുന്‍ എംഎല്‍എ കാട്ടുന്നതെന്നാണ് നാട്ടുകാരുടെ പരിഹാസം. ഫ്ലെക്സില്‍ അല്ല വികസനത്തിലാണ് കാര്യം എന്ന് വി.ശിവന്‍കുട്ടി ഇനിയെങ്കിലും മനസിലാക്കണമെന്നും ജനങ്ങള്‍ പറയുന്നു.
Post Your Comments