International

അറുപത്തിയൊന്‍പതാമത്തെ കുട്ടിക്ക് ജന്മം നല്‍കി 40കാരി മരണത്തിന് കീഴടങ്ങി

ഗാസ : അറുപത്തിയൊന്‍പതാമത്തെ കുട്ടിക്ക് ജന്മം നല്‍കി 40കാരി മരണത്തിന് കീഴടങ്ങി. 40 വയസിനുള്ളില്‍ 27 തവണയാണ് ഈ അമ്മ പ്രസവിച്ചത്. അവസാന പ്രസവം മരണത്തിലും കലാശിച്ചു. എന്നാല്‍ ഇവരുടെ കുട്ടി ആരോഗ്യത്തോടെ ഇരിക്കുന്നതായി ഗാസ അല്‍-അന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഞായറാഴ്ച ഗാസ മുനമ്പിലെ സ്വന്തം വീട്ടിലാണ് ഇവര്‍ മരണപ്പെട്ടത്. ഇവര്‍ 16 തവണ ഇരട്ടക്കുട്ടികളെയാണ് പ്രസവിച്ചത്. മൂന്നുകുട്ടികളെ വീതം ഏഴുതവണയും നാലുകുട്ടികളെ വീതം നാലു തവണയും പ്രസവിച്ചു. ഈ അമ്മ പ്രസവിച്ചപ്പോഴൊക്കെ ഇരട്ടക്കുട്ടികളോ അതിലേറെയോ ആയിരുന്നു. ഇവരുടേത് ബാലവിവാഹമായിരുന്നെന്നാണ് കരുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button