ചെന്നൈ: ജയലളിതയെ തള്ളിയിട്ട് പരിക്കേല്‍പ്പിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചതെന്ന ആരോപണവുമായി എഡിഎംകെ നേതാവ്. തമിഴ്നാട് മുന്‍ സ്പീക്കര്‍ കൂടിയായ പി.എച്ച്.പാണ്ഡ്യനാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
പോയസ് ഗാര്ഡനില്വെച്ചാണ് ജയയ്ക്കു പരിക്കേറ്റതെന്നും ഇയാള്‍ പറയുന്നു. ജയലളിത നിലത്തുവീണ് പരിക്കേറ്റിരുന്നു. തുടര്‍ന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന് ആംബുലന്‍സ് വിളിച്ച് ജയയെ ആശുപത്രിയിലേക്കു കൊണ്ടുപോയി. അതിനുശേഷം നടന്നതൊക്കെ ഗൂഢമായ നീക്കങ്ങളാണെന്നും പാണ്ഡ്യന് പറയുന്നു. ആശുപത്രിയിലെത്തിയശേഷം അമ്മയ്ക്ക് എന്തു സംഭവിച്ചെന്ന് ആര്‍ക്കും അറിയില്ല.
അമ്മയ്ക്കു നല്കിയ ചികിത്സയെ സംബന്ധിച്ച് ഗുരുതരമായ സംശയങ്ങളുണ്ട്. എസ്പിജി സുരക്ഷ ഏര്‍പ്പെടുത്തിയിരുന്ന ജയയ്ക്ക് നല്‍കിയിരുന്ന ഭക്ഷണം പരിശോധിച്ചിരുന്നോ എന്നും പാണ്ഡ്യന് ചോദിക്കുന്നു. സെപ്റ്റംബര്‍ 22ന് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനുശേഷം 27 സിസിടിവി ക്യാമറകള്‍ അപ്പോളോ ആശുപത്രി അധികൃതര്‍ നീക്കം ചെയ്തുവെന്നും ആരോപണമുണ്ട്. എന്തിനാണ് ഇതു ചെയ്തതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കണമെന്നും പാണ്ഡ്യന് ആവശ്യപ്പെടുന്നു.
Post Your Comments