ന്യൂഡല്‍ഹി : ഓണ്‍ലൈന്‍ റെയില്‍വേ ടിക്കറ്റ് ബുക്കിംഗിന് ആധാര്‍ നിര്‍ബന്ധമാക്കാനൊരുങ്ങി റെയില്‍വേ. ഒരുപാട് ടിക്കറ്റുകള്‍ കൂട്ടത്തോടെ ബുക്ക് ചെയ്യുന്നത് തടയാനാണ് പുതിയ നടപടി. ട്രാവല്‍ ഏജന്‍സികള്‍ വ്യാജപേരുകളില്‍ ടിക്കറ്റ് സമ്പാദിച്ച് കരിച്ചന്തയില്‍ വില്‍ക്കുന്നത് തടയാനും ഈ നടപടി സഹായകരമാകുമെന്നാണ് കരുതുന്നതെന്നും റെയില്‍വേ അറിയിച്ചു.
ഏപ്രില്‍ ഒന്നു മുതല്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് കണ്‍സെഷന്‍ ലഭിക്കാന്‍ ആധാര്‍ ഹാജരാക്കണം. ഓണ്‍ലൈന്‍ ടിക്കറ്റിംഗ് വ്യാപകമാക്കുന്നതിന് കേന്ദ്രം നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നത്. ഇതിന് പിന്നാലെ ക്യാഷ്‌ലെസ് ടിക്കറ്റിംഗ് സംവിധാനമാണ് ലക്ഷ്യമിടുന്നതെന്നും റെയില്‍വേ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. ഇതിന്റെ ഭാഗമായി ടിക്കറ്റ് ബുക്കിംഗ് മെയില്‍ പ്രത്യേക ടിക്കറ്റ് ബുക്കിംഗ് ആപ്ലിക്കേഷനും റെയില്‍വേ അവതരിപ്പിക്കും.
Post Your Comments