കഴിഞ്ഞ സംസ്ഥാന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇരുമുന്നണികളെയും ഞെട്ടിച്ചുകൊണ്ടാണ് എറണാകുളം കിഴക്കമ്പലം പഞ്ചായത്തില്‍ ട്വന്റി ട്വന്റി മുന്നണി അധികാരത്തിലെത്തിയത്. ഇപ്പോള്‍ ട്വന്റി ട്വന്റി ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ മറ്റൊരു ശ്രമവും പുരോഗമിക്കുകയാണ്. പഞ്ചായത്തില്‍ ആരംഭിച്ച ഗ്രാമചന്തയാണ് പുതിയൊരു വിപ്ലവത്തിന് തുടക്കമിട്ടത്. 45രൂപയിലേക്ക് കുതിച്ചുയര്‍ന്ന വടി, മട്ട അരി ഇനങ്ങള്‍ പത്തുരൂപക്കാണ് വില്‍ക്കുന്നത്. പായ്ക്കറ്റ് പാല്‍ പത്തുരൂപക്കും മുട്ട മൂന്നുരൂപക്കും ഒരു കിലോ വെളിച്ചെണ്ണ 90രൂപക്കും ഒരു കിലോ പാമോയില്‍ 40രൂപക്കും ഒരു കിലോ പഞ്ചസാര 15രൂപക്കും ഒരു കിലോ ഏത്തപ്പഴം 25രൂപക്കുമാണ് ഇവിടെ വില്‍ക്കുന്നത്. എല്ലാ ഉത്പന്നങ്ങള്‍ക്കും വിപണിവിലയെക്കാള്‍ ഏറെ വിലക്കുറവാണ് ഇവിടെ. 2020 ആകുമ്പോഴേക്കും നിത്യോപയോഗ സാധനങ്ങള്‍ സൗജന്യമായി വിതരണം ചെയ്യാനാണ് ഉദ്ദേസിക്കുന്നതെന്ന് ട്വന്റി ട്വന്റി ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു എം.ജേക്കബ് പറയുന്നു. അതേസമയം ട്വന്റി ട്വന്റിയുടെ ജനസേവനം മാധ്യമങ്ങളില്‍ നിറഞ്ഞതോടെ പിന്തുണയുമായി നിരവധി ചലച്ചിത്രതാരങ്ങളും സാമൂഹ്യപ്രവര്‍ത്തകരും രംഗത്തെത്തി. നടന്‍ അജുവര്‍ഗീസ് ഇതുസംബന്ധിച്ച ഒരു വാര്‍ത്ത ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തു ലോകത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
Post Your Comments