കോട്ട: സ്മാർട്ട്ഫോൺ വാങ്ങിച്ച് നൽകാത്തതിന്റെ പേരിൽ കൗമാരക്കാരൻ ആത്‍മഹത്യ ചെയ്തു. ദിവസവേതനക്കാരായ മാതാപിതാക്കൾ ഫോണ്‍ വാങ്ങിച്ചുനൽകാത്തതിൽ പ്രതിഷേധിച്ച് രാജസ്ഥാൻ ബുണ്ഡിയിലാണ് ഒന്പതാം ക്ലാസ് വിദ്യാർഥി 70 അടി താഴ്ചയുള്ള കുഴിയിൽ ചാടി ജീവനൊടുക്കിയത്.
മൊബൈൽ ഫോണ്‍ വാങ്ങിനൽകാൻ ആവശ്യപ്പെട്ട് കഴിഞ്ഞദിവസം മകൻ മാതാപിതാക്കളുമായി വാക്കുതർക്കമുണ്ടാക്കിയിരുന്നു. ഇതിന് ശേഷം സഹോദരനൊപ്പം വീട് വിട്ടിറങ്ങിയ മകൻ താൻ മരിക്കാൻ പോവുകയാണെന്ന് മാതാപിതാക്കളോടു പറയാൻ ആവശ്യപ്പെട്ട് സഹോദരനെ തിരിച്ചയച്ചു. ഇതിനുശേഷം ജീവനൊടുക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകി.
ദാരിദ്രത്തെ തുടർന്നാണ് കൗമാരക്കാരന്‍റെ മാതാപിതാക്കൾ മധ്യപ്രദേശിലെ അലിരാജ്പുറിൽ നിന്നും രാജസ്ഥാനിലേക്കു കുടിയേറിയത്. ബുണ്ഡിയിലെ കരിങ്കൽ ക്വാറിയിൽ ജോലി നോക്കിയിരുന്ന ഇവർ ഏതാനും മാസങ്ങൾക്കു മുന്പ് 8,000 രൂപ വിലയുള്ള ഫോണ്‍ മകന് വാങ്ങി നൽകിയിരുന്നു.ഇതുമാറ്റി കൂടുതൽ വിലയുള്ള ഫോണ്‍ വാങ്ങണമെന്ന് ആവശ്യപ്പെട്ടാണ് മകൻ വാക്കുതർക്കമുണ്ടാക്കിയതെന്ന് ദാബി പോലീസ് സ്റ്റേഷൻ ഇൻചാർജ് സന്പത് സിംഗ് പറഞ്ഞു.
Post Your Comments