തിരുവനന്തപുരം: നടിയെ ആക്രമിച്ച സംഭവത്തിലെ പ്രതികൾക്ക് മനുഷ്യക്കടത്തുമായി ബന്ധമുണ്ടോയെന്ന് കാര്യം അന്വേഷിക്കണമെന്ന് പി.ടി. തോമസ് എംഎല്‍എ. പ്രതി മുമ്പും താരങ്ങളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി നിര്‍മാതാവ് സുരേഷ് കുമാര്‍ പറഞ്ഞിരുന്നു. അന്ന് ഇക്കാര്യത്തിൽ എന്തുകൊണ്ട് അന്വേഷണം ഉണ്ടായില്ല. പള്‍സര്‍ സുനി വ്യാജ പാസ്പോര്ട്ടില് വിദേശത്ത് പോയിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുമ്പ് സിനിമയില്‍ മുഖം കാണിച്ചവരും സജീവമായിരുന്നവരും ഇപ്പോൾ സിനിമയിൽ നിന്ന് അപ്രത്യക്ഷമായിട്ടുണ്ട്. ഇവര്‍ മനുഷ്യ കടത്തില്‍ അകപ്പെട്ടതാണോ എന്നും ഇക്കാര്യത്തില്‍ പ്രതിക്ക് പങ്കുണ്ടോയെന്ന കാര്യവും അന്വേഷിക്കണമെന്നും പി.ടി തോമസ് വ്യക്തമാക്കി.
Post Your Comments