കൊച്ചി: കൊച്ചിയില്‍ പ്രമുഖ നടിയെ തട്ടികൊണ്ട് പോയ സംഭവത്തിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെയും വിജീഷിനേയും ഇതുവരെ പോലീസിന് ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഉന്നത ഉദ്യോഗസ്ഥർ ഇവരെ ശാസ്ത്രീയമായി ചോദ്യം ചെയ്യാന്‍ അനുമതി നല്‍കിയിട്ടില്ല. സുനിയെ പോലീസ് മുറയില്‍ വെച്ച് ചോദ്യം ചെയ്യരുത് എന്ന് ഡിജിപി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ കര്‍ശന നിര്‍ദ്ദേശമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഉള്ളത്. നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ എവിടെയാണെന്ന് സുനി ഇതുവരെ പോലീസിനോട് പറഞ്ഞിട്ടില്ല.
അന്വേഷണ സംഘത്തിന് പള്‍സര്‍ സുനിയെ പിടികൂടിയപ്പോള്‍ നല്‍കിയ പിന്തുണ ഇപ്പോള്‍ ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കുന്നില്ല. അതുകൊണ്ട് തന്നെ പ്രതികള്‍ അന്വേഷണ ഉദ്യോഗസ്ഥരെ വട്ടം ചുറ്റിക്കുകയാണ്. ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ ഫോണ്‍ തമ്മനത്തെ ഓടയില്‍ ഉപേക്ഷിച്ചുവെന്നാണ് ആദ്യം സുനി പോലീസിനോട് പറഞ്ഞത്. എന്നാല്‍ പിന്നീട് സുനി ഇത് മാറ്റി പറഞ്ഞു. മൊബൈല്‍ ഫോണ്‍ ഗോശ്രീ പാലത്തില്‍ നിന്ന് കായലിലേക്ക് എറിഞ്ഞുവെന്നാണ് പിന്നീട് സുനി പറഞ്ഞത്. ഇതനുസരിച്ച് നാവികസേനയിലെ മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ കായലില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. വാഗമണ്ണിലേക്ക് പോകും വഴി ഫോണ്‍ കാട്ടില്‍ ഉപേക്ഷിച്ചുവെന്നാണ് ഒടുവില്‍ സുനി പറഞ്ഞിരിക്കുന്നത്. ഈ മൊഴി പ്രകാരം കാട്ടില്‍ തിരച്ചില്‍ നടത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
Post Your Comments