പേരാവൂര്‍: വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിയും വൈദികനുമായ ഫാ. റോബിന്‍ വടക്കുംചേരി വിദേശത്തേക്ക് കടക്കുംമുൻപ് പിടിയിലായത് അന്വേഷണസംഘത്തിന്റെ സമയോചിതമായ ഇടപെടലിലൂടെ. ശനിയാഴ്ച്ച ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം പേരാവൂര്‍ സി.ഐ. എന്‍.സുനില്‍കുമാറിനെ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ച ഉടൻ തന്നെ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
സ്വന്തം പിതാവ് തന്നെയാണ് തന്നെ പീഡിപ്പിച്ചതെന്നായിരുന്നു പെൺകുട്ടിയുടെ മൊഴി. എന്നാൽ സംശയം തോന്നി വീണ്ടും ചോദ്യം ചെയ്‌തതോടെ വൈദികന്റെ പങ്ക് പുറത്ത് വന്നു. ഇതറിഞ്ഞ ഫാ. റോബിന്‍ കൊച്ചി വിമാനത്താവളം വഴി കാനഡയിലേക്ക് കടക്കാനാണ് പദ്ധതിയിട്ടു. വിസയും ടിക്കറ്റും ലഭിക്കാന്‍ താമസിച്ചത് പെട്ടെന്ന് പിടിയിലാവാന്‍ സഹായകമായി. ഇതിനിടെ ജില്ലാ പോലീസ് മേധാവി മുഴുവന്‍ വിമാനത്താവളങ്ങളിലും വിവരം നല്‍കുകയും ചെയ്തിരുന്നു. തുടർന്ന് മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തിലെത്തിയശേഷം കാറില്‍ കറങ്ങുകയായിരുന്ന ഫാ. റോബിനെ ചാലക്കുടിയില്‍വെച്ച് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
Post Your Comments