തിരുവനന്തപുരം: തലസ്ഥാനത്ത് പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് ഇന്ന് മുതല്‍ നിരോധനം. പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ വില്‍ക്കുന്നവര്‍ക്കും ഉപയോഗിക്കുന്നവർക്കും എതിരെ പിഴയടക്കം കര്‍ശന നിയമനടപടിയുണ്ടാകും. അതേസമയം പ്ലാസ്റ്റിക് കവര്‍ നിരോധിച്ചതിനെതിരെ പ്രതിഷേധവുമായി വ്യാപാരികള്‍ രംഗത്ത് എത്തിയിട്ടുണ്ട്.
കഴിഞ്ഞ ജൂണ്‍ മുതല്‍ 50 മൈക്രോണിന് താഴെയുള്ള പ്ലാസ്റ്റിക്ക് ക്യാരി ബാഗുകള്‍ക്ക് തിരുവനന്തപുരം കോര്‍പ്പറേഷൻ നിരോധനം ഏർപ്പെടുത്തിയിരുന്നെങ്കിലും തുണിസഞ്ചികളുടെ ലഭ്യതക്കുറവും ബദല്‍ മാര്‍ഗങ്ങളുടെ അപര്യാപതതയും കാരണം നിരോധനം ഫലം കണ്ടില്ല. ഇതോടെയാണ് നഗരസഭ സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് നിരോധനത്തിലേക്ക് നീങ്ങിയത്.
Post Your Comments