കൊച്ചി: കൊട്ടിയൂര്‍ പള്ളിമേടയിലെ പീഡനക്കേസ് പ്രതി ഫാദര്‍ റോബിന്‍ വടക്കുംചേരിയുടെ മുഖംമൂടി പിച്ചിചീന്തി എംഎല്‍എ പിസി ജോര്‍ജ്ജ്. വൈദികനെ പോലീസ് അറസ്റ്റ് ചെയ്തത് കേരളത്തിലെ കത്തോലിക്ക സഭയ്ക്കു തന്നെ അത്യന്തം അപമാനകരമാണെന്ന് പിസി ജോര്‍ജ്ജ് പ്രതികരിച്ചു. ഇത്രമാത്രം നാണം കെട്ട സംഭവം കത്തോലിക്ക സഭയില്‍ ഉണ്ടായതില്‍ തല കുനിക്കുന്നു.
ഇത്തരത്തിലൊരു റാസ്‌കല്‍ കത്തോലിക്ക സഭയില്‍ തുടരാന്‍ പാടില്ല. ഇത്തരത്തിലൊരു വൈദികനെ അഴിച്ചുവിട്ടതാരാണെന്നും പരിശോധിക്കണമെന്നും പിസി ജോര്‍ജ് പറഞ്ഞു. റോബിന്‍ വടക്കുംചേരി ഇത്തരത്തിലുള്ള ആളാണെന്ന് പണ്ടേ തനിക്ക് സംശയമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. താന്‍ പല തവണ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. പത്ത് വര്‍ഷം മുന്‍പ് ഇയാള്‍ ദീപികയുടെ എംഡി ആയിരിക്കുമ്പോള്‍ ദീപികയുടെ വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് നിയമനം നടത്തിയതുമായി ബന്ധപ്പെട്ട് ഒരു കാര്യം ചോദിക്കാന്‍ താന്‍ ഈ വൈദികനെ വിളിക്കുകയുണ്ടായി.
ഫാരിസ് അബൂബക്കറിനെയാണ് വൈസ് ചെയര്‍മാനായി നിയമിച്ചത്. 27000 കത്തോലിക്കരുള്ള സഭയില്‍ ദീപികയുടെ വൈസ് ചെയര്‍മാന്‍ ആക്കാന്‍ എന്താണ് കാരണമെന്ന് ചോദിക്കാനാണ് താന്‍ ഇയാളെ ഫോണിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചത്. രാവിലെ ആറ് മണിക്ക് മുന്‍പാണ് വിളിച്ചത്. എന്നാല്‍ ഫോണ്‍ എടുത്തതോ ഒരു സ്ത്രീ. നീയാരാ നിനക്കെന്താ അച്ഛന്റെ മുറിയില്‍ കാര്യമെന്ന് താന്‍ ചോദിച്ചപ്പോള്‍ അച്ഛന്റെ സെക്രട്ടറിയാണെന്നാണ് അവര്‍ പറഞ്ഞത്.
അച്ഛന്റെ സെക്രട്ടറി രാത്രി അച്ഛന്റെ കൂടെയാണോ കിടക്കുന്നത് എന്നും താന്‍ ചോദിച്ച് അവരോട് ദേഷ്യപ്പെടുകയുണ്ടായി. അതിനുള്ള മറുപടിയും തനിക്ക് ലഭിച്ചു. പക്ഷെ അതിപ്പോള്‍ പരസ്യമാക്കാന്‍ പറ്റില്ല. പക്ഷെ അത്രയും വൃത്തിക്കെട്ട രീതിയിലുള്ള ബന്ധമാണ് അവര്‍ തമ്മിലുള്ളതെന്ന് തനിക്ക് മനസ്സിലായി. പിന്നീടൊരു ചാനല്‍ ചര്‍ച്ചയില്‍ ദീപികയുടെ വൈസ് ചെയര്‍മാന്‍ സ്ഥാനം കച്ചവടം ചെയ്ത കാര്യം താന്‍ സൂചിപ്പിക്കുകയുണ്ടായി. അന്ന് ചര്‍ച്ചയില്‍ റോബിന്‍ എന്ന വൈദികനും ഉണ്ടായിരുന്നു. ഒരു വൈദികന് ചേരുന്ന തരത്തിലുള്ള വസ്ത്രം പോലും ധരിച്ചല്ല അന്ന് അയാള്‍ അവിടെ ചര്‍ച്ചയ്ക്കെത്തിയത്.
അതു കണ്ട ഉടനെ ഇതൊക്കെ ഒരു അച്ചനാണോ അയാളെ ചര്‍ച്ചയില്‍ നിന്നും ഇറക്കിവിടണമെന്ന് താന്‍ വാര്‍ത്ത അവതാരകനോട് ആവശ്യപ്പെട്ടു. അന്ന് പലരും തന്നെ കുറ്റപെടുത്തുകയാണുണ്ടായതെന്നും പിസി പറയുന്നു. ഇയാള്‍ക്ക് പല സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും ജോര്‍ജ്ജ് പറയുന്നു.
Post Your Comments