ചെന്നൈ : അനധികൃത സ്വത്ത് സമ്പാദന കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന എഐഎഡിഎംകെ നേതാവും മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയുമായിരുന്ന ശശികലയ്ക്ക് പ്രത്യേക സൗകര്യങ്ങളൊന്നും അനുവദിച്ചിട്ടില്ലെന്ന് ജയില്‍ അധികൃതര്‍. ശശികലയ്ക്ക് ജയിലില്‍ പ്രത്യേക പരിഗണന ലഭിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് അഡ്വ. എം.പി രാജവേലായുധന്‍ എന്നയാള്‍ സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയിലാണ് ജയിലധികൃതര്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
അവരെ തമിഴ്‌നാട്ടിലെ ജയിലിലേയ്ക്ക് മാറ്റാനുള്ള നീക്കങ്ങള്‍ നടക്കുന്നതായുള്ള വാര്‍ത്തകളെയും അധികൃതര്‍ തള്ളിക്കളഞ്ഞു. കര്‍ണാകടത്തില്‍ നിന്ന് തമിഴ്‌നാട്ടിലേയ്ക്ക് ശശികലയെ മാറ്റുന്നത് സംബന്ധിച്ച് ഒരു വിധത്തിലുള്ള അപേക്ഷയും തങ്ങള്‍ക്കു ലഭിച്ചിട്ടില്ലെന്നും ജയില്‍ അധികൃതര്‍ വ്യക്തമാക്കി. ടെലിവിഷന്‍ മാത്രമാണ് ശശികലയെയും ബന്ധു ഇളവരശിയെയും താമസിപ്പിച്ചിരിക്കുന്ന ജയില്‍മുറിയില്‍ ഉള്ള പ്രത്യേക സൗകര്യം. കിടക്ക, ഫാന്‍, എയര്‍ കണ്ടീഷണര്‍, വാട്ടര്‍ ഹീറ്റര്‍, പ്രത്യേക ശുചിമുറി തുടങ്ങിയ സൗകര്യങ്ങള്‍ ഇവര്‍ക്ക് ലഭിക്കുന്നതായുള്ള വാര്‍ത്തകള്‍ ജയിലധികൃതര്‍ തള്ളിക്കളഞ്ഞു.
Post Your Comments