ഭുവനേശ്വര്‍: ഇന്ത്യയ്ക്ക് അഭിമാനിക്കാന്‍ ഒരവസരം കൂടി. ഇനി ശത്രു രാജ്യങ്ങള്‍ക്ക് ഇന്ത്യയെ മിസൈല്‍ കൊണ്ട് തകര്‍ക്കാന്‍ സാധിക്കില്ല. ഏതു മിസൈലുകളെയും ആകാശത്തുവച്ചു തന്നെ തകര്‍ക്കാന്‍ ശേഷിയുള്ള പ്രതിരോധ മിസൈല്‍ ഇന്ത്യ പരീക്ഷിച്ചു. ഡി.ആര്‍.ഡി.ഒ വിജയകരമായി പരീക്ഷിച്ചു.
ഇന്ത്യ വികസിപ്പിക്കുന്ന സമ്പൂര്‍ണ ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ പദ്ധതിയുടെ ഭാഗമാണ് ഈ ഇന്റര്‍സെപ്റ്റര്‍ മിസൈല്‍. ഒരു മാസത്തിനിടെ ഇന്ത്യ കൈവരിക്കുന്ന രണ്ടാം പ്രതിരോധ മിസൈല്‍ പരീക്ഷണ വിജയം കൂടിയാണിത്. ശത്രു രാജ്യങ്ങളില്‍ നിന്നെത്തുന്ന മിസൈലുകള്‍ അതിര്‍ത്തി ഭേദിക്കുന്നതിനു മുമ്പുതന്നെ തകര്‍ത്തു കളയാന്‍ ഇവയ്ക്ക് കഴിയും.
ബംഗാള്‍ ഉള്‍ക്കടലില്‍ നിലയുറപ്പിച്ചിരുന്ന പടക്കപ്പലില്‍ നിന്നും തൊടുത്തുവിട്ട പ്രതീകാത്മക ശത്രു മിസൈലിനെ, രണ്ടായിരം കിലോമീറ്റുകള്‍ക്ക് ഇപ്പുറം ഒഡീഷയിലെ അബ്ദുള്‍ കലാം ദ്വീപില്‍ നിന്നും വിക്ഷേപിച്ച പ്രതിരോധ മിസൈല്‍ ഉപയോഗിച്ച് തകര്‍ക്കുന്നതായിരുന്നു പരീക്ഷണം.
Post Your Comments