India

പടക്കം പൊട്ടിക്കുന്നത് ചോദ്യം ചെയ്ത യുവാവിനെ കൊലപ്പെടുത്തി

പടക്കം പൊട്ടിക്കുന്നത് ചോദ്യം ചെയ്ത അയല്‍വാസിയെ കൊലപ്പെടുത്തി. കഴിഞ്ഞ വർഷം ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട് ഉടലെടുത്ത തർക്കത്തെ തുടർന്നാണ് ചിറ്റർ രാം ഭിവൽ എന്ന യുവാവിനെ അയല്‍വാസി മർദ്ദിച്ച് കൊലപ്പെടുത്തിയത്. ഡൽഹിലെ അംബേദ്കർ നഗർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഈ മാസം 22ന് വീടിന്‍റെ താഴത്തെ നിലയിൽ ഭിവലിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അയൽവാസിയായ മനീഷ് എന്ന മച്ചർ പിടിയിലായി.

ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട് ഉടലെടുത്ത തർക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് പോലീസിനോടു ഇയാൾ വെളിപ്പെടുത്തി. തന്നെയും സഹോദരിയേയും അപമാനിച്ച ഭിവലിനോടുള്ള പ്രതികാരമാണ് കൊലയ്ക്കു കാരണമെന്നും, 22ന് വീട്ടിലെത്തിയ ഭിവലിനെ ക്രിക്കറ്റ് സ്റ്റംപും കത്തിയും ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്നും ഇയാൾ സമ്മതിച്ചു. കൊലയ്ക്കുപയോഗിച്ച ആയുധങ്ങൾ മനീഷിന്‍റെ വീട്ടിൽനിന്നു പോലീസ് കണ്ടെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button