KeralaNews

വൈദികന്റെ ബലാത്സംഗം : മറ പിടിച്ചത് രൂപതയിലെ പുരോഹിതനും കന്യാസ്ത്രീകളും : ഇരയെ സംരക്ഷിക്കേണ്ടവര്‍ പുരോഹിതനെ സംരക്ഷ

 

മാനന്തവാടി: കൊട്ടിയൂരില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയ്ക്ക് തുണയാകേണ്ടവര്‍ തന്നെ കുറ്റവാളിയെ സംരക്ഷിക്കുകയാണ് ചെയ്തത്. സംഭവം മൂടി വെയ്ക്കാന്‍ ശ്രമിച്ചത് രൂപതയിലെ പുരോഹിതനും കന്യാസ്ത്രീകളുമാണ്.

ജനിച്ച നവജാതശിശുവിനെ വയനാട്ടിലെ സംരക്ഷണകേന്ദ്രത്തില്‍ പാര്‍പ്പിച്ചത് കുട്ടികളെ ലൈംഗികാതിക്രമങ്ങളില്‍ നിന്നും തടയാനായുള്ള മുഴുവന്‍ നിയമങ്ങളെയും ലംഘിച്ചുകൊണ്ട്. ഈ നിയമലംഘനത്തിന് സംരക്ഷണം നടത്തിയയ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിതന്നെയാണെന്ന് ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. രൂപതയിലെ പുരോഹിതനും കന്യാസ്ത്രിയുമാണ് കമ്മിറ്റിയിലെ പ്രധാന അംഗങ്ങള്‍

കണ്ണൂര്‍ തോക്കിലങ്ങാടിയിലെ ആശുപത്രിയില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി പ്രസവിക്കുന്നത് ഫെബ്രുവരി 7നാണ്. അന്നു ഉച്ചയോടെ നവജാതശിശുവിനെ വയനാട് വൈത്തിരിയിലെ കന്യാസ്ത്രികള്‍ നടത്തുന്ന അഡോപ്ഷന്‍ സെന്ററിലെത്തിക്കുകയായിരുന്നു. ഇതിന് മതിയായ തെലിവുകള്‍ പൊലീസിന് ലഭിച്ചു.

വൈത്തിരിയിലെ ഹോളി ഇന്‍ഫന്റ് മേരി ഹോമില്‍ രാത്രി പത്തുമണിയോടെ പെണ്‍കുട്ടിയുടെ അയല്‍വാസികളെന്നു പറഞ്ഞ് രണ്ടുപേര്‍ ശിശുവിനെയെത്തിക്കുകയായിരുന്നു.

കൊട്ടിയൂരിനടുത്ത് പട്ടുവത്ത് സര്‍ക്കാര്‍ അംഗീകൃത അഡോപ്ഷന്‍ സെന്ററുണ്ടെന്നിരിക്കെ മാനന്തവാടി രൂപതയുടെ പരിധിയില്‍ തന്നെ എന്തുകോണ്ടെത്തിച്ചു എന്നതാണ് ദുരൂഹത. കുട്ടിയെ കൊണ്ടുവന്നത് അയല്‍കാരെന്നറിയിച്ചിട്ടും പോലീസ് സ്റ്റേഷനില്‍ അറിയിച്ചില്ലെന്നു മാത്രമല്ല , നവജാത ശിശുവിനെ അഡോപ്ഷന്‍ സെന്ററിന് കിട്ടിയാല്‍ മെഡിക്കല്‍ റിപ്പോര്‍ട്ടടക്കം 24 മണിക്കൂറിനുള്ളില്‍ സിഡബ്ല്യുസി മുമ്പാകെ ഹാജരാക്കണമെന്ന ചട്ടവും ലഘിച്ചു. രൂപതയുടെ പി.ആ.ര്‍ഒ തന്നെയായി ഫാ തോമസ് തേരകം അധ്യക്ഷനായ സിഡബ്യുയു സി കേസെടുത്തത് ഫെബ്രുവരി 20നാണ് അതായത് കുഞ്ഞിനെ പ്രവേശിപ്പിച്ച് പന്ത്രണ്ട് ദിവസത്തിനുശേഷം.

കുഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണെന്നും നടന്നത് ബലാത്സംഗമാണെന്നും മനസിലായിട്ടും പോലീസിന് വിവരം നല്‍കിയില്ല എന്നത് പ്രതിയായ ഫാദറിനെ സംരക്ഷിക്കാനായിരുന്നു ഇവര്‍ ശ്രമിച്ചത്.

ലൈംഗികാതിക്രമങ്ങളില്‍ നിന്നും കുട്ടികളെ സരക്ഷിക്കുന്ന നിയമത്തിന്റെ 19,21 വകുപ്പുകളുടെയും ഗുരുതര ലംഘനം. നടത്തിയത് കുട്ടികളെ ക്ഷേമത്തിനായി സര്‍ക്കാര്‍ തന്നെ നിയോഗിച്ച അധികാരസ്ഥാനതത്തിരിക്കുന്നവര്‍. ഇനിയുമുണ്ട് നിയമലംഘനം.

ഫെബ്രുവരി 26ന് പേരാവൂര്‍ പോലീസ് കുട്ടിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഫാ തേരകത്തെ സമീപിക്കുന്നത് രാത്രി 12മണിക്കാണ്. ഉടന്‍ വിട്ടുകോടുക്കാന്‍ ഉത്തരവിറക്കി.

രണ്ടുമണിക്കാണ് പോലീസ് കസ്റ്റഡിയിലെടുത്ത് കോണ്ടുപോയത്. എന്നാല്‍ രാത്രിയില്‍ കുട്ടിയെ കസ്റ്റഡിയിലെടുക്കരുതെന്ന സുപ്രീംകോടതിയുടെ ഉത്തരവ് ലംഘിച്ചാണ് രാത്രിയില്‍ പെണ്‍കുട്ടിയെ കൊണ്ടുപോയത്.

ബലാത്സംഗം ചെയ്ത പുരോഹിതനെ സംരക്ഷിക്കാന്‍ സഭയുടെ ഉന്നതസ്ഥാനത്തിരിക്കുന്നവര്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ കൂട്ടുപിടിച്ചു വെന്നുപറയാന്‍ ഇതിലധികം തെളിവുകള്‍ പുറത്തുവരാനില്ല. എങ്കിലും ഇതോക്കെ കൂട്ടിവായിക്കുമ്പോള്‍ ഉത്തരവാതിത്വപ്പെട്ടവര്‍ തന്നെ ഇരയായ പെണ്‍കുട്ടിക്ക് നീതി നിക്ഷേധിച്ചുവെന്ന് പറയേണ്ടിവരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button