തൃശൂര്‍: ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതികളെന്ന് സംശയിക്കുന്നവരെ പാമ്പാടി കോളേജില്‍ നിന്ന് പുറത്താക്കി. വൈസ് പ്രിന്‍സിപ്പല്‍ അടക്കം അഞ്ചു പേരെയാണ് പുറത്താക്കിയിരിക്കുന്നത്. വിദ്യാര്‍ത്ഥി സമരം ശക്തമായപ്പോഴാണ് മാനേജ്‌മെന്റ് ഇങ്ങനെയൊരു തീരുമാനം എടുത്തത്.
ആരോപണ വിധേയരെ പുറത്താക്കിയതായി അറിയിച്ച് സമരം ചെയ്ത വിദാര്‍ഥികള്‍ക്ക് മാനേജ്‌മെന്റ് മുദ്രപത്രത്തില്‍ എഴുതി നല്‍കി. ഒത്തുതീര്‍പ്പില്‍ മുന്നോട്ടു പോകാമെന്നും മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികളെ അറിയിച്ചു. അതോടെ വിദ്യാര്‍ത്ഥികള്‍ സമരം അവസാനിപ്പിക്കുകയും ചെയ്തു.
നേരത്തെ, ജിഷ്ണുവിന്റെ മരണത്തില്‍ ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ പുറത്താക്കുമെന്ന് മാനേജ്‌മെന്റ് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ഈ ഉറപ്പ് പാലിക്കാന്‍ മാനേജ്‌മെന്റ് തയാറാകുന്നില്ലെന്ന് ആരോപിച്ചാണ് വിദ്യാര്‍ഥികള്‍ വീണ്ടും സമരം ആരംഭിച്ചത്.
Post Your Comments