ജിയോ വിപണിയില്‍ എത്തിയതോടെ ഇപ്പോള്‍ ടെലികോം മേഖലയില്‍ മത്സരം ഒഴുകുകയാണ്. ചിലർക്ക് ജിയോയെ പറ്റി സംശയം നിലനിൽക്കുന്നുണ്ട്. ജിയോ സുരക്ഷിതമാണോ? എന്തിനു ഫ്രീ ഓഫർ തരുന്നു? സിം സ്ലോട്ട് ബ്ലോക്ക് ആകുമോ തുടങ്ങി നിരവധി സംശയങ്ങൾ നിലനിൽക്കുണ്ട്. പലരും ഇതിനെ കുറിച്ച് ക്വാറയിലും പലരും സംശയങ്ങള്‍ ചോദിച്ചിട്ടുണ്ട്. എന്നാൽ ഇനി ആ സംശയങ്ങൾ വേണ്ട.
നിങ്ങള്‍ സബ്‌സ്‌ക്രൈബ് ചെയ്ത സര്‍വ്വീസിന്റെ അടിസ്ഥാനത്തിലായിരിക്കും 3ജി അല്ലെങ്കില്‍ 4ജി സിം പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ജിയോയുടെ നെറ്റ്‌വര്‍ക്ക് 4ജി എല്‍റ്റിഇയില്‍ മാത്രമേ പ്രവര്‍ത്തിക്കൂ. നിങ്ങള്‍ക്ക് വോയിസ് സേവനവും വേണമെങ്കില്‍ വോള്‍ട്ട് ടെക്‌നോളജി നിങ്ങളുടെ ഫോണില്‍ പ്രവര്‍ത്തിക്കണം. ഈ 4ജി ടെക്‌നോളജിയെയാണ് എല്‍റ്റിഇ അല്ലെങ്കില്‍ ലൊങ്ങ് ടേം ഇവല്യൂഷന്‍ എന്നു പറയുന്നത്. ഡാറ്റ നെറ്റ്‌വര്‍ക്ക് ഉപയോഗിച്ച് വോയിസ് കോള്‍ സെറ്റ് ചെയ്യുന്നതിനെയാണ് വോയിസ് ഓവര്‍ എല്‍റ്റിഇ എന്നു പറയുന്നത്. അതു കൊണ്ടാണ് ജിയോ വോയിസ് കോള്‍ സൗജന്യവും റോമിങ്ങ് ചാര്‍ജ്ജ് ഈടാക്കുന്നില്ല എന്നും. അതിനാലാണ് എല്ലാ ജിയോ സിമ്മുകളും ഇന്ത്യയില്‍ മുഴുവന്‍ ലോക്കല്‍ കോളായി കണക്കാക്കുന്നത്.
ഒരിടയ്ക്ക് ജിയോ നെറ്റ്‌വര്‍ക്കിന് ബില്ല് ഈടാക്കുന്നു എന്ന് ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഒരിക്കലും പ്രീപെയ്ഡിന് ബില്ല് ഈടാക്കാറില്ല. അതിനാല്‍ ഈ പ്രചരിച്ച ബില്ല് വ്യാജമാണെന്ന് എല്ലാവര്‍ക്കും അറിയാം. ഈ കാരണം കൊണ്ടും ജിയോ സിം സുരക്ഷിതമാണെന്നു മനസ്സിലാക്കാം. ഈ സമങ്ങളില്‍ യഥാര്‍ത്ഥത്തില്‍ ജിയോ നെറ്റ്‌വര്‍ക്കിനെ കുറിച്ച് പലരും പല രീതിയില്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ മറ്റു നെറ്റ്‌വര്‍ക്കുകളെ താരതമ്യം ചെയ്യുമ്പോള്‍ ജിയോ സൗജന്യ ഡാറ്റ സേവനം നല്ല രീതിയില്‍ നല്‍കുന്നുണ്ട്. അതിനാല്‍ ജിയോ സിം എടുക്കുന്നതില്‍ യാതൊരു പേടിയും വേണ്ട.
Post Your Comments