വാഷിങ്ടണ്‍ : ഇന്ത്യ ഒറ്റത്തവണ നൂറിലധികം ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച വാര്‍ത്ത ഞെട്ടിച്ചതായി അമേരിക്ക. അമേരിക്കന്‍ പ്രസിഡന്റിന്റെ ദേശീയ രഹസ്യാന്വേഷണ വിഭാഗം നോമിനി ഡാന്‍ കോട്‌സ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയുടെ മൂന്ന് ഉപഗ്രഹങ്ങളും ആറു വിദേശ രാജ്യങ്ങളുടെ 101 സാറ്റ്‌ലൈറ്റുകളുമാണ് വിക്ഷേപിച്ചത്. ഉപഗ്രഹങ്ങള്‍ക്കെല്ലാം കൂടി 1500 കിലോഗ്രാം ഭാരമുണ്ട്. ഐഎസ്ആര്‍ഒയുടെ വിശ്വസ്ത വാഹനമായ പിഎസ്എല്‍വിയുടെ മുപ്പത്തൊമ്പതാം ദൗത്യമായിരുന്നു സി37.
ഒരു റോക്കറ്റ് ഉപയോഗിച്ച് നൂറിലധികം ഉപഗ്രങ്ങള്‍ വിജയകരമായി ശൂന്യാകാശത്തെത്തിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചതായുള്ള വാര്‍ത്ത അറിഞ്ഞപ്പോള്‍ താന്‍ ഞെട്ടിപ്പോയി. ഇത്തരം നേട്ടങ്ങളില്‍ പിന്നിലായിപ്പോകുന്ന അവസ്ഥ അമേരിക്കയ്ക്ക് താങ്ങാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. പിഎസ്എല്‍വി സി37 റോക്കറ്റ് ഉപയോഗിച്ച് ഫെബ്രുവരി 15ന് ആണ് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍നിന്ന് 104 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചത്. രാജ്യാന്തര ബഹിരാകാശചരിത്രത്തില്‍ ഒരു റോക്കറ്റില്‍ 104 ഉപഗ്രഹങ്ങളെന്നത് ആദ്യ സംഭവമാണ്.
Post Your Comments