വാഷിങ്ടൻ: ഇന്ത്യൻ വംശജൻ യു.എസിൽ കൊല്ലപ്പെട്ടതിനെ പരാമർശിച്ച് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. കൻസാസിലും ജൂതസമൂഹത്തിനെതിരെയും ഉണ്ടായ വർഗീയ അതിക്രമങ്ങളിൽ അപലപിക്കുന്നുവെന്നും വംശീയ അതിക്രമങ്ങൾക്കെതിരെ ഒരുമിച്ചു നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ നയമല്ല വംശീയ വിദ്വേഷം. ഇനിയും ഒരുപാട് കാര്യങ്ങൾ പൗരാവകാശ സംരക്ഷണത്തിന് ചെയ്യാനുണ്ട്. അമേരിക്കയെ മികച്ചതാക്കുമെന്ന വാക്കുപാലിക്കുമെന്നും ട്രംപ് വ്യക്തമാക്കി. യു.എസ് കോൺഗ്രസിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദശാബ്ദത്തിലുണ്ടായ തെറ്റുകൾ ആവർത്തിക്കാൻ അനുവദിക്കില്ല. നമ്മുടെ പൗരന്മാരെ സംരക്ഷിക്കുന്നതിനായി ക്രിമിനൽ കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നത് ടാസ്ക് ഫോഴ്സ് രൂപീകരിക്കാൻ ജസ്റ്റിസ് ഡിപ്പാർട്മെന്റിന് നിർദേശം നൽകിയിട്ടുണ്ട്. മാത്രമല്ല അമേരിക്കയിലെത്തുന്നവർ അമേരിക്കയെ ശക്തിപ്പെടുത്താൻ പ്രവർത്തിക്കണം. കുടിയേറ്റം തടയുന്നതിനായി നമ്മുടെ ദക്ഷിണ അതിർത്തിയിൽ അധികം താമസിക്കാതെ തന്നെ വലിയ മതിൽ പണിയുമെന്നും ട്രംപ് പറഞ്ഞു.
Post Your Comments