NewsIndia

എഴുത്തിന്റെ വഴിയിൽ ശശികല; ആത്മകഥ രചിക്കാൻ നീക്കം

ബെംഗളൂരു: അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ തടവില്‍ കഴിയുന്ന എ.ഐ.എ.ഡി.എം.കെ. ജനറല്‍ സെക്രട്ടറി ശശികല എഴുത്തിലേക്ക് തിരിയുന്നു. പ്രത്യേക സൗകര്യങ്ങളൊന്നും ജയിലില്‍ ഇല്ലെങ്കിലും ഒഴിവുള്ള സമയങ്ങളില്‍ എഴുത്തിലേക്ക് തിരിയാനാണ് തീരുമാനം. തന്റെ ജീവിതത്തിലെ പിന്നിട്ട വഴികള്‍ ഓര്‍ത്തെടുത്ത് പുസ്തകമാക്കുകയാണ് ലക്ഷ്യം. ഇതേ കേസില്‍ ശിക്ഷിക്കപ്പെട്ട ബന്ധു ഇളവരശി എഴുത്തില്‍ സഹായിക്കും.

അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ബെംഗളൂരു വിചാരണക്കോടതിയുടെ ശിക്ഷ സുപ്രീംകോടതി ശരിവെച്ചതിനെത്തുടര്‍ന്ന് ഫെബ്രുവരി 15-നാണ് ശശികലയെയും കൂട്ടുപ്രതികളായ ഇളവരശി, വി.എന്‍. സുധാകരന്‍ എന്നിവരെയും പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലെത്തിക്കുന്നത്. ജയിലില്‍ ജോലിചെയ്യണമെന്ന് നിര്‍ബന്ധമില്ലാത്തതിനാല്‍ ഒഴിവുള്ള സമയത്ത് ജീവചരിത്രം പൂര്‍ത്തിയാക്കാനാണ് തീരുമാനം. ശശികലയ്ക്കും കൂട്ടുപ്രതികള്‍ക്കും നാലുവര്‍ഷം തടവുവീതമാണ് വിധിച്ചത്. ജയിലില്‍നിന്ന് ഇറങ്ങുന്നതിനുമുമ്പ് ആത്മകഥ പൂര്‍ത്തിയാക്കുമെന്നാണ് ശശികല അനുയായികളെ അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button