ന്യൂഡല്‍ഹി: വിവാദ പരാമര്‍ശവുമായി എംപി സാക്ഷി മഹാരാജ് വീണ്ടും രംഗത്ത്. മൃതദേഹങ്ങള്‍ അടക്കം ചെയ്യാന്‍ ഇന്ത്യയില്‍ സ്ഥലമില്ലെന്നും അതുകൊണ്ട് എല്ലാ മൃതദേഹങ്ങളും ദഹിപ്പിച്ചാല്‍ മതിയെന്നും സാക്ഷി മഹാരാജ് പറയുന്നു.
രാജ്യത്ത് രണ്ടരക്കോടിയോളം സന്യാസിമാരുണ്ട്, കൂടാതെ 20 കോടിയോളം വരുന്ന മുസ്ലീം സമുദായാംഗങ്ങളെയും അടക്കം ചെയ്യാന്‍ എവിടെയാണ് സ്ഥലം. സ്ഥലമില്ലാത്ത അവസ്ഥ വരുന്നതുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്നും സാക്ഷി പറയുന്നു. വിദേശരാജ്യങ്ങളിലും മറ്റ് മുസ്ലീം രാജ്യങ്ങളിലുമെല്ലാം മൃതദേഹങ്ങള്‍ ദഹിപ്പിക്കുകയാണ് ചെയ്യുന്നതെന്നും സാക്ഷി മഹാരാജ് വ്യക്തമാക്കി.
Post Your Comments