NewsInternational

എലിസബത്ത് രാജ്ഞിയുമൊത്ത് അത്താഴ വിരുന്ന്; ബ്രിട്ടീഷ് രാജ്ഞിയെ പരിചയപ്പട്ട സാഹചര്യത്തെക്കുറിച്ച് സുരേഷ് ഗോപി പ്രതികരിക്കുന്നു

ലണ്ടന്‍: ഇന്ത്യയുടെ സാംസ്‌കാരിക വാര്‍ഷികാചരണത്തില്‍ എലിസബത്ത് രാജ്ഞിയുടെ ശ്രദ്ധ പിടിച്ചു പറ്റി എംപിയുടെ നടനുമായ സുരേഷ് ഗോപി. ബ്രിട്ടീഷ് രാജ്ഞിയുടെ ഔദ്യോഗിക വസതിയായ ബക്കിങ്ങാം പാലസിൽ നടന്ന ചടങ്ങിനിടെ സുരേഷ് ഗോപിക്കും കമലഹാസനും എലിസബത്ത് രാജ്ഞിയുമായി പ്രത്യേകം കൂടിക്കാഴ്ചയ്ക്കുള്ള അവസരം ലഭിച്ചിരുന്നു. കൂടി കാഴ്ചയ്ക്കിടെ സുരേഷ് ഗോപി അണിഞ്ഞിരുന്ന കോട്ട് നന്നായിരിക്കുന്നു എന്ന് എലിസബത്ത് രാജ്ഞി പറഞ്ഞു.

കൂടി കാഴ്ചയ്ക്കിടെ ഏത് മണ്ഡലത്തില്‍ നിന്നുള്ള എംപിയാണെന്നും രാജ്ഞി തിരക്കി.അപ്പോൾ സിനിമാനടനെന്ന പരിഗണനയിൽ പ്രധാനമന്ത്രിയുടെ ശുപാർശ പ്രകാരം രാഷ്ട്രപതി നാമനിർദേശം ചെയ്തതാണെന്ന് വിശദീകരിച്ചു. ‘’സെനറ്റംഗമാണല്ലേ’’ എന്നായിരുന്നു അപ്പോഴത്തെ പ്രതികരണം.പിന്നീട് എല്ലാവരോടൊമൊപ്പം വിരുന്നുസൽക്കാരത്തിനിടെ കണ്ടപ്പോൾ അൽപം മുമ്പുകണ്ട പരിചയം ഓർത്തെടുത്ത് വീണ്ടും സംസാരിച്ചതായും സുരേഷ് ഗോപി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button