അംബാല: മാധ്യമപ്രവര്‍ത്തകന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മൂന്നുപേര്‍ കുറ്റക്കാരെന്നു കണ്ടെത്തി. പ്രതികളില്‍ കോണ്‍ഗ്രസ് നേതാവും ഉള്‍പ്പെടുന്നു. കോണ്‍ഗ്രസ് മുന്‍ എംഎല്‍എയും മുന്‍ പാര്‍ലമെന്ററി സെക്രട്ടറിയുമായ രരാം കിഷന്‍ ഗുജ്ജറെയാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
അംബാല കോടതിയാണ് ഇവരെ ശിക്ഷിച്ചത്. അടുത്ത മാസം രണ്ടിന് കേസില്‍ വിധി പ്രഖ്യാപിക്കും. മാധ്യമപ്രവര്‍ത്തകനായ പങ്കജ് ഖന്നയെ 2009 ലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹരിയാനയിലെ നായാരന്‍ഗഡിലായിരുന്നു സംഭവം. വിഷംകഴിച്ചു ജീവനൊടുക്കിയ പങ്കജിന്റെ ആത്മഹത്യാ കുറിപ്പാണ് പ്രതികളെ കുടുക്കിയത്.
രാം കിഷനും മറ്റു രണ്ടുപേരും ചേര്‍ന്ന് തന്നെ പീഡിപ്പിച്ചെന്നും കള്ളക്കേസില്‍ കുടുക്കിയെന്നും പങ്കജ് ഖന്ന കുറിച്ചിരുന്നു. പങ്കജിന്റെ അച്ഛന്റെ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Post Your Comments