KeralaNews

അതിരപ്പിള്ളി വൈദ്യുത പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്

തിരുവനന്തപുരം: അതിരപ്പിള്ളി വൈദ്യുത പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് സർക്കാർ. നിയമസഭയില്‍ വൈദ്യുത മന്ത്രി എം എം മണിയാണ് ഇക്കാര്യം അറിയിച്ചത്. എന്‍. ഷംസുദ്ദീന്‍ എംഎല്‍എയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സ്ഥലമേറ്റെടുപ്പ് നടപടികള്‍ ആരംഭിച്ചതായും മന്ത്രി വ്യക്തമാക്കി.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ സമയത്ത് വൈദ്യുതി മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്‍ പദ്ധതി നടപ്പിലാക്കുമെന്ന് പറഞ്ഞിരുന്നു. പിന്നീട് വന്ന മണിയും ഇക്കര്യം വ്യക്തമാക്കി. സംസ്ഥാനം കടന്നു പോകുന്നത് കടുത്ത വൈദ്യുത പ്രതിസന്ധിയിലൂടെയാണെന്നും 6000 കോടിയുടെ അധികബാധ്യത ഇപ്പോള്‍ തന്നെ ഉണ്ടെന്നുമായിരുന്നു മണിയുടെ പ്രതികരണം.

ഈ പദ്ധതിക്കെതിരെ പദ്ധതിക്കെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. പദ്ധതി എല്‍.ഡി.എഫിന്റെ പ്രകടന പത്രികയിലില്ലെന്ന് കാനം പറഞ്ഞിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് പദ്ധതിയെക്കുറിച്ച് പറയാനുള്ള അവകാശമുണ്ടെന്നും അതിനെ എതിര്‍ക്കാനുള്ള അധികാരം സി.പി.ഐക്ക് ഉണ്ടെന്നും കാനം നിലപാട് വ്യക്തമാക്കി. അതിരപ്പള്ളി പദ്ധതിക്കെതിരെ നിരവധി സാമൂഹിക പ്രവര്‍ത്തകരും ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button