IndiaNews

കൊൽക്കത്തയിൽ വൻ തീപിടുത്തം

കൊൽക്കത്ത∙ കൊൽക്കത്ത ബുറാബസാറിൽ വൻ തീപിടുത്തം. നഗരത്തിലെ ഏറ്റവും വലിയ ഹോൾസെയിൽ വിപണിയായ ബുറാബസാറിലാണ് ഇന്നലെ രാത്രി വൻ തീപിടുത്തം ഉണ്ടായത്. ബുറാബസാറിലെ ഒരു കെട്ടിടത്തിൽ രാത്രി ഒമ്പതരയോടെയാണ് തീപിടുത്തമുണ്ടായത്. അഗ്നിശമന സേനയുടെ 30 വാഹനങ്ങൾ തീയണയ്ക്കാൻ രംഗത്തുണ്ട്. തീപിടുത്തം നിയന്ത്രണവിധേയമായെങ്കിലും പൂർണമായി അണയ്ക്കാനായിട്ടില്ല. കെട്ടിടത്തിൽനിന്ന് ഏഴോളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. അപകട കാരണം വ്യക്തമായിട്ടില്ല. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിയും ഷോർട്ട് സർക്യൂട്ട് ഉൾപ്പെടെയുള്ളവയും പരിശോധിക്കുന്നുണ്ട്.

അപകടം നടന്ന ഉടൻ തന്നെ സമീപവാസികളെ ഒഴിപ്പിച്ചു. തീപിടിച്ച കെട്ടിടത്തിലേക്ക് എത്തുന്ന വഴി ചെറുതായത് കൊണ്ട് രക്ഷാപ്രവർത്തനം സുഗമമല്ല. സമീപമുള്ള കെട്ടിടങ്ങൾക്കുമുകളിൽ കയറിയാണ് തീ അണയ്ക്കാൻ ശ്രമിക്കുന്നത്. കെട്ടിടത്തിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മറ്റു ചിലർക്കു പരുക്കേറ്റിട്ടുണ്ട്. ഗോഡൗണുകളും വീടുകളും ഓഫിസുകളും മറ്റു കടകളും ഉള്ള കെട്ടിടത്തിൽ തീയണയ്ക്കുന്നതിനുള്ള സുരക്ഷാ ഉപകരണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്ന് കൊല്‍ക്കത്ത മേയൽ സോവൻ ചാറ്റർജി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button