അബുദാബി: നോട്ടു നിരോധനം സമാന്തര സമ്പദ് വ്യവസ്ഥയായ കള്ളപ്പണത്തിനും കള്ളനോട്ടിനും ഏറ്റ തിരിച്ചടിയാണെന്ന് ഒ രാജഗോപാൽ എം എൽ എ.കള്ളപ്പണവും അഴിമതിയും ഇന്ത്യയെ വിഴുങ്ങുമെന്ന അവസ്ഥ വന്നപ്പോഴാണ് മോഡി ഗവണ്മെന്റ് ഈ മഹത്തായ ശുദ്ധീകരണ പ്രക്രിയ നടത്താൻ തീരുമാനിച്ചത്.60 വർഷത്തെ കോൺഗ്രസ്സ് ഭരണത്തിന്റെ കൊടും ദുരിതങ്ങൾ അവസാനിപ്പിക്കാൻ ഒരു പരിധി വരെ ഇതിനു കഴിഞ്ഞു.
നോട്ടു നിരോധനം രാജ്യത്തെ പാവപ്പെട്ടവരും സാധാരണക്കാരുമായി ജനങ്ങൾ അംഗീകരിച്ചു എന്നതിന്റെ തെളിവാണ് പിന്നീടുള്ള എല്ലാ ഇലക്ഷനിലെയും ബിജെപിയുടെ ഉജ്ജ്വല വിജയം.ബിജെപി അനുകൂല സംഘടനയായ ഇന്ത്യൻ പീപ്പിൾ ഫോറം അബുദാബി സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഒ രാജഗോപാൽ എം എൽ എ.
Post Your Comments