ആർഎസ്എസ് തീരുമാനമെടുത്താൽ മുഖ്യമന്ത്രിക്ക് കേരളത്തിലും പുറത്തിറങ്ങാൻ കഴിയില്ലെന്ന് ശോഭ സുരേന്ദ്രൻ. ജനാധിപത്യപരമായ രീതിയിൽ ശവമഞ്ചമൊരുക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ആര്‍എസ്എസിനെ വെല്ലുവിളിക്കാന്‍ മുഖ്യമന്ത്രി വളര്‍ന്നിട്ടില്ലെന്നും നടിയെ ആക്രമിച്ച സംഭവത്തില്‍ സംസ്ഥാനസര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്നും ആരോപിച്ച ശോഭാ സുരേന്ദ്രന്‍, കേസ് സിബിഐക്ക് വിടണമെന്നും ആവശ്യപ്പെട്ടു.
അതേസമയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒരു പുരുഷനെപ്പോലെ പ്രതികരിച്ചിരുന്നെങ്കില്‍ സി പി എം സംസ്ഥാനത്ത് അക്രമം അവസാനിപ്പിക്കുമായിരുന്നു എന്നും അവർ പറയുകയുണ്ടായി. രമേശ് ചെന്നിത്തല കാലില്‍ പാദസരമിട്ട് നടക്കുന്നയാളാണെന്നും ശോഭാ സുരേന്ദ്രന്‍ കൂട്ടിച്ചേർത്തു.
Post Your Comments