മുംബൈ : അമിതവണ്ണത്തിന്റെ പേരിൽ എഴുത്തുകാരി ശോഭ ഡേ യുടെ പരിഹാസം ട്വിറ്ററിലൂടെ ഏറ്റുവാങ്ങിയ പോലീസുകാരൻ ദൗലത് റാം വിദഗ്ധ ചികിൽസയ്ക്കായി മധ്യപ്രദേശിൽനിന്നു മുംബൈയിലേക്കു പുറപ്പെട്ടു. ശോഭ ഡേ പോലീസുകാരന്റെ അമിത വണ്ണത്തെ പരിഹസിച്ചത്. എന്നാൽ പിന്നീട് പരിഹാസത്തിനെതിരെ പലരും വന്നതോടെ അവർ തന്റെ ട്വീറ്റ് തിരുത്തി. പക്ഷെ പൊലീസുകാരനായ ദൗലത് റാം ജോഗേവാഡ് (58 ) തന്റെ അവസ്ഥ വിശദീകരിച്ചു.
1993ലെ പിത്താശയ ശസ്ത്രക്രിയയെ തുടർന്നാണു തടി കൂടിയതെന്നു ദൗലത് റാം പ്രതികരിച്ചു. സമൂഹമാധ്യമങ്ങളിലുൾപ്പെടെ വാർത്ത പ്രചരിച്ചതോടെ സൗജന്യ ചികിൽസാ വാഗ്ദാനങ്ങളുമായി പല ആശുപത്രികളും രംഗത്തെത്തി.മുംബൈയിലെ സെന്റർ ഫോർ ഒബിസിറ്റി ആൻഡ് ഡൈജസ്റ്റീവ് സർജറി എന്ന സ്ഥാപനത്തിന്റെ പ്രതിനിധി നേരിട്ട് ദൗലത് റാമിനെ ചികിത്സയ്ക്കായി മുംബൈയിലേക്ക് ക്ഷണിക്കുകയും ക്ഷണം സ്വീകരിച്ച ദൗലത് മുംബൈയ്ക്ക് പോകുവാൻ തയ്യാറെടുക്കുകയുമാണ്.
Post Your Comments