തിരുവനന്തപുരം: കൈയ്യില്ലാത്ത കുഞ്ഞിനെ യുവതി പ്രസവിച്ച സംഭവത്തില്‍ ആശുപത്രിയില്‍ സംഘര്‍ഷാവസ്ഥ. വലതുകൈ ഇല്ലാത്ത കുഞ്ഞിനെ വേണ്ടെന്ന് പിതാവ് പറഞ്ഞു. പിന്നീട് കുട്ടിയെ ചൊല്ലി പിതാവും ബന്ധുക്കളും ആശുപത്രിയില്‍ തര്‍ക്കമായി.
തന്റെ കുഞ്ഞിന് സ്‌കാനിങില്‍ കുഴപ്പം ഒന്നും ഉള്ളതായി ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നില്ലെന്നും ഈ കുട്ടി തങ്ങളുടേതല്ലെന്നും പറഞ്ഞാണ് കുട്ടിയുടെ പിതാവ് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്. പോലീസ് എത്തിയതോടെയാണ് രംഗം ശാന്തമായത്. ഈ കുഞ്ഞിനെ തങ്ങള്‍ക്ക് വേണ്ടെന്നും, ആശുപത്രി അധികൃതര്‍ കുട്ടിയെ മാറ്റിയതാണെന്നും പറഞ്ഞുകൊണ്ട് കുട്ടിയുടെ പിതാവ് ബഹളം വെക്കുകയായിരുന്നു.
ആര്‍ക്കും വേണ്ടെങ്കില്‍ കുട്ടിയെ ഞാന്‍ നോക്കിക്കൊള്ളാം എന്ന് എസ്‌ഐ സംഭവസ്ഥലത്തുവെച്ച് പറഞ്ഞു. തന്റെ ഭാര്യ ഗര്‍ഭിണിയായതു മുതല്‍ ഇതേ ആശുപത്രിയിലെ ഡോക്ടറെയാണ് കാണിച്ചിരുന്നതെന്നും ആദ്യമാസം മുതല്‍ പരിശോധനകള്‍ നടത്തിയെങ്കിലും കുട്ടിയ്ക്ക് കുഴപ്പമുള്ളതായി ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നല്ലെന്നും യുവാവ് പറഞ്ഞു.
സിസേറിയന്‍ കഴിഞ്ഞപ്പോള്‍ കുട്ടിക്ക് വലതുകൈ പൂര്‍ണ്ണമായിട്ടും ഇല്ലെന്നും ഒരു കാലിന് വളവുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു.
Post Your Comments